കോട്ടയം: ‘മന്ത്രി എകെ ബാലന്റെ ഓഫീസിൽ വന്നിരുന്നു, തന്റെ നിഴലിനെപ്പോലും മന്ത്രി ഭയക്കുന്നു’. ശബരിമല ആചാരലംഘനത്തിന് ശ്രമം നടത്തിയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ വാക്കുകളാണ് ഇത്. മന്ത്രി എകെ ബാലനെതിരെ രൂക്ഷ വിമർശനമാണ് ബിന്ദു അമ്മിണി നടത്തിയത്. തന്റെ നിഴലിനെപ്പോലും മന്ത്രി ഭയക്കുന്നുണ്ട്. ഭയം കൊണ്ടാണ് താൻ ഓഫീസിൽ എത്തിയില്ലെന്ന് മന്ത്രി പറയുന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ജനുവരി രണ്ടിന് ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് താൻ പറഞ്ഞിട്ടില്ല. നവോത്ഥാന കേരളം വനിതാ കൂട്ടായ്മയിലെ അംഗങ്ങളാണ് ജനുവരി രണ്ടിന് എത്തുമെന്ന് പറഞ്ഞിട്ടുള്ളത്. താൻ ജനുവരി രണ്ടിന് അവർക്കൊപ്പം പോകാൻ ഇപ്പോൾ ആലോചിക്കുന്നില്ല. എന്നാൽ അവർക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും ബിന്ദു അമ്മിണി കോട്ടയത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു.
ALSO READ: ശബരിമല ദർശനം: വീടിനു പുറത്ത് പോസ്റ്റർ, തൃപ്തി ദേശായിക്ക് വധ ഭീഷണി
ശബരിമല യുവതി പ്രവേശനം വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകും. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കും. ബിന്ദു അമ്മിണി വ്യക്തമാക്കി.
Post Your Comments