
തിരുവനന്തപുരം: വാഹനങ്ങള്‍ അഭ്യാസപ്രകടനം നടത്തിയ സംഭവത്തില്‍ കൂടുതല്‍ നടപടികളുമായി പൊലീസ്. ടൂറിസ്റ്റ് ബസുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തനംതിട്ടയിലും കോട്ടയത്തുമുള്ള ബസുകളാണിതെന്നും കൊമ്പന് എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടതെന്നും കണ്ടെത്തി. മൂന്ന് ബസുകളാണ് അഭ്യസപ്രകടനം നടത്തിയത്. പത്തനംതിട്ട സ്വദേശിയുടെ കൊമ്പന് എന്ന ബസാണ് ഒരാളെ ഇടിച്ചിട്ടത്. സുജിത് എന്നായാളായിരുന്നു ബസിന്റ ഡ്രൈവര്‍. രാജേഷ് എന്നയാളാണ് ഇടികൊണ്ട് വീണതെന്നും, പരാതി നല്‍കാതെ പണം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഗുരുതര നിയമലംഘനം കണ്ടെത്തിയ 15 ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. അപകടകരമായ തരത്തില്‍ ബസില്‍ ജനറേറ്ററുകള്‍ വരെ ഘടിപ്പിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത്തരം ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റാണ് റദ്ദാക്കിയത്.ഇവയെല്ലാം നീക്കംചെയ്തു ബസുകള്‍ വീണ്ടും പരിശോധനയ്ക്കു ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments