മീന്‍ – 200 ഗ്രാം
നാരങ്ങാനീര് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
മുളകുപൊടി – 1 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി -1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കുടംപുളി – 2 കഷ്ണം
തേങ്ങാ – 1/2 മുറി</li>
ഇഞ്ചി ചതച്ചത് – 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി – 8
പച്ചമുളക് – 5 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം (പകരം ഒരു സവാള ഉപയോഗിക്കാം)
തക്കാളി – 1
കറിവേപ്പില – ആവശ്യത്തിന്
വെളിച്ചെണ്ണ – 3 ടേബിള്‍ സ്പൂണ്‍
തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ മീനില്‍ 1 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 1/2 മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. കുടംപുളി കഴുകി ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ വയ്ക്കുക.
തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുത്ത് വയ്ക്കുക. പിന്നീട് 1 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് മീന്‍ വറുത്തെടുത്ത് മാറ്റിവയ്ക്കാം.
2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചെറിയഉള്ളി ( പകരം ഒരു സവാള )പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില, ചെറിയ കഷണം ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി അതിലേക്ക് 1/2 ടീസ്പൂണ്‍ മുളകുപൊടി, 1 ടീസ്പൂണ്‍ മല്ലിപ്പൊടി, 1/4 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് പച്ച മണം മാറുമ്പോള്‍, രണ്ടാം പാലും കുടംപുളിയും ഉപ്പും ചേര്‍ത്ത് തിളക്കുമ്പോള്‍ വറുത്തു വെച്ച മീന്‍ കഷണങ്ങളും ഉപ്പും കറിവേപ്പിലയും ഇടുക. നന്നായി തിളച്ചതിനു ശേഷം തീ കുറച്ച് പത്ത് മിനിറ്റ് വയ്ക്കണം. തക്കാളി ഒരെണ്ണം വട്ടത്തില്‍ മുറിച്ച് ചേര്‍ത്ത് ഒന്നാം പാല്‍ ചേര്‍ത്ത് ഒന്നു ചൂടായതിനു ശേഷം തീ ഓഫാക്കാം.
Post Your Comments