കൊച്ചി: താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കാനൊരുങ്ങി ഷെയിന്‍ നിഗം. വിലക്ക് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന തയ്യാറായില്ലെന്നാണ് താരം വ്യക്തമാക്കുക. നിര്‍മ്മാതാക്കളെ മാത്രം കേട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനമെടുത്തതെന്നാണ് ഷെയിനിന്റെ നിലപാട്. ഇമെയില്‍ വഴിയാണ് പരാതി നല്‍കുക.
അതേസമയം അമ്മയുടെ അറിവോടെയാണ് നിസ്സഹകരണ തീരുമാനം എടുത്തതെന്നാണ് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നത്. ഇതിനിടെ ഷെയിനിനെതിരേ സ്വീകരിച്ച നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറച്ച തീരുമാനത്തിലാണ്. തങ്ങള്‍ക്കുണ്ടായ നഷ്ടം ഷെയിന്‍ നികത്തണമെന്നാണ് ഇവരുടെ ആവശ്യം.
Post Your Comments