കൊച്ചി : സ്‌കൂളില്‍ ഗ്യാസ് സിലിണ്ടര്‍ കാലില്‍ വീണ്് വിദ്യാര്‍ത്ഥിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ നടപടി.
സ്‌കൂളിലെ പാചക ആവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന സിലിണ്ടര്‍ കാലില്‍ വീണാണ് കുട്ടിക്ക് പരിക്കേറ്റത്. കുട്ടിയെക്കൊണ്ട് നിര്‍ബന്ധിച്ച് നിറ സിലിണ്ടര്‍ എടുപ്പിക്കുകയായിരുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കെ പി ഗോപാലകൃഷ്ണന്‍ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.
ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് പരിക്കുകളോടെ വീട്ടിലെത്തിയ കുട്ടി കാര്യങ്ങള്‍ രക്ഷിതാക്കളോട് വിവരിക്കുകയായിരുന്നു. പരാതിയുമായി സ്‌കൂളിലെത്തിയ രക്ഷിതാവിനോട് പ്രധാനാധ്യാപികയടക്കം സംഭവം നിഷേധിച്ചു. പിന്നീട് കുട്ടിയുമായെത്തി സംഭവം വിവരിക്കുകയായിരുന്നു. സഹപാഠികളും കാര്യങ്ങള്‍ തുറന്നുപറഞ്ഞതോടെയാണ് അധികൃതര്‍ വീഴ്ച സമ്മതിച്ചത്.
ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ നടപടിയെടുക്കാഞ്ഞതിനെതുടര്‍ന്ന് വ്യാഴാഴ്ച പി ടി എയ്ക്ക് പരാതി നല്‍കുകയായിരുന്നു. രേഖാമൂലം പരാതി ലഭിക്കാത്തതിനാല്‍ നടപടിയെടുക്കുന്നതിന് തടസ്സമുണ്ടെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. രക്ഷിതാവിന്റെ പരാതിയെത്തുടര്‍ന്ന് പി ടി എ ഇടപെട്ടാണ് ജീവനക്കാരനെതിരെ നടപടി വേഗത്തിലാക്കിയത്.
Post Your Comments