Latest NewsKeralaNews

കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണം അടക്കം വിവിധ പദ്ധതികൾ നിർത്തിവയ്ക്കാൻ നീക്കവുമായി കിഫ്ബി

തിരുവനന്തപുരം: കൊച്ചിൻ കാൻസർ സെന്റർ കെട്ടിട നിർമാണം അടക്കം അഞ്ച് പദ്ധതികൾ നിർത്തിവയ്ക്കാൻ കിഫ്ബി തീരുമാനിച്ചു. ഗുണനിലവാരമില്ലായ്മയും കാലതാമസവും കാരണമാണ് പദ്ധതികൾ നിർത്തിവെയ്ക്കുന്നത്. അയ്യർമുക്ക്-ഭരതന്നൂർ-കോട്ടയപ്പൻകാവ് റോഡ് പൈപ്പ് മാറ്റം, എംഇഎസ് കോളജ്-പയ്യനാടം റോഡ് നവീകരണം, കൽപറ്റ-വരമ്പറ്റ റോഡ് നവീകരണം, അടൂർ ടൗൺ പാലം, എന്നിവയാണു നിർത്തിവയ്ക്കാൻ നിർദേശിച്ച മറ്റു പദ്ധതികൾ.

കൊച്ചിൻ കാൻസർ സെന്റർ കെട്ടിടത്തിന്റെ നിർമാണം കിഫ്ബിയുടെ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടിയ പോരായ്മകൾ പരിഹരിക്കാതെ തുടർന്നതോടെയാണു നിർത്തിവയ്ക്കാൻ പദ്ധതിയുടെ നടത്തിപ്പുകാരായ ഇൻകെലിനോടു കിഫ്ബി ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം കൊച്ചിൻ കാൻസർ സെന്ററിൽ നിർമാണത്തിലിരുന്ന കെട്ടിടഭാഗം ഇടിഞ്ഞു വീണിരുന്നു. തുടർന്നു കിഫ്ബി നടത്തിയ പ്രാഥമിക പരിശോധനയിൽ കോൺക്രീറ്റ് പാനലുകളുടെയും ഷട്ടറിങ്ങിന്റെയും നിർമാണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തി.

ALSO READ: ‘ഓട്ടോ ഡ്രൈവറില്‍ നിന്നും കേരള ഫയര്‍ ഫോഴ്‌സിലേക്കുള്ള ദൂരം’ – പടവെട്ടി നേടിയ തന്‍സീറിന്റെ സ്വപ്നം

പൊതുമരാമത്തിൽ പാലിക്കേണ്ട മാർഗനിർദേശങ്ങളോ മാനദണ്ഡങ്ങളോ ഇൻകെലോ കരാറുകാരനോ പാലിച്ചിരുന്നില്ല. കിഫ്ബി നൽകുന്ന നിർദേശങ്ങൾ പാലിച്ച ശേഷം മാത്രമേ നിർമാണം തുടരാൻ ആനുവദിക്കൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button