അനന്തപുര്‍: രണ്ട് വിദ്യാര്‍ഥികളെ കയ്യും കാലും ചേര്‍ത്ത് കെട്ടിയിട്ട അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് സംഭവം. പ്രണയ ലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു. അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകര്‍ രംഗത്തെത്തി. സ്‌കൂളിലെ പ്രധാനാധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. തന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്.
Post Your Comments