KeralaLatest NewsNews

കീമോയുടെ എല്ലാ ക്ഷീണങ്ങളെയും മറികടന്ന് അവൾ പാടി; നേടിയത് എ ഗ്രേഡ്

കാഞ്ഞങ്ങാട്: കീമോ കഴിഞ്ഞതിന് പിന്നാലെ കലോത്സവ വേദിയില്‍ പാടാനെത്തിയ അവനിക്ക് എ ഗ്രേഡ്. എംഎന്‍.പാലൂരിന്റെ ‘ഉഷസ്സ്’ എന്ന കവിതയാണ് അവനി ആലപിച്ചത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് ഗവ. എച്ച്‌എസ്‌എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അവനി. ഒന്നാംക്ലാസ് മുതല്‍ കലോത്സവ വേദികളില്‍ സജീവമാണ് അവനി. ആദ്യമായാണ് അവനി സംസ്ഥാന കലോത്സവത്തിനെത്തുന്നത്. എട്ടാം ക്ലാസില്‍ പഠിക്കവേ കഴിഞ്ഞവര്‍ഷം നവംബറിലാണ് അവനിയ്ക്ക് അർബുദം വന്നത്.

Read also:  കീമോ തെറാപ്പിയ്ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍ തടയാം

ചികിത്സകള്‍ തുടങ്ങിയപ്പോള്‍ അവനിക്ക് ക്ലാസുകള്‍ മുടങ്ങി. എങ്കിലും സംഗീതത്തെ വിടാൻ അവൾ തയ്യാറായില്ല. കര്‍ണാടക സംഗീതപഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളര്‍ഷിപ്പുനേടി. കഥകളി സംഗീതത്തിലും എ ഗ്രേഡ് നേടി. വെഞ്ഞാറമ്മൂട്ടില്‍ പച്ചക്കറി വ്യാപാരിയായ അച്ഛന്‍ സന്തോഷും അമ്മ സജിതയും സ്‌കൂളിലെ അധ്യാപകരുമാണ് അവനിയുടെ കരുത്ത്.

shortlink

Related Articles

Post Your Comments


Back to top button