ആഹാരം പാചകം ചെയ്യുമ്‌ബോള്‍ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കടുക്. കാണാന്‍ വളരെ ചെറുതാണെങ്കിലും കടുകിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയൊന്നുമല്ല. പോഷക ഘടകങ്ങളുടെ കലവറയാണ് കടുക്. വിറ്റാമിനുകള്‍, മിനറല്‍സ്, ആന്റി ഓക്സിഡന്റുകള്‍, ഫൈറ്റോ ന്യൂട്രിയന്റുകള്‍ എന്നിവ കടുകില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ഒമേഗ-3, ഒമേഗ 6 ഫാറ്റി ആസിഡുകളുടെ കലവറയാണ് കടുക്. കൊലസ്ട്രോള്‍ കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും കടുക് സഹായിക്കും. അമിത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും രക്തം കട്ടപിടിക്കുന്നത് തടയാനും കടുക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മികച്ചതാണ്. കാന്‍സറിനെ പ്രതിരോധിക്കുന്ന ഫൈറ്റോ കെമിക്കലുകളായ ഗ്ലൂക്കോേൈസനാലേറ്റ്സ് കടുകില്‍ അടങ്ങിയിട്ടുണ്ട്. എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലമേകാനും കടുക് സഹായിക്കും. മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ് എന്നീ ഘടകങ്ങളും കടുകിലുണ്ട്.
ശ്വസന സംബന്ധമായ രോഗങ്ങള്‍ക്കും ഒരു പരിധി വരെ പരിഹാരമാണ് കടുക്. ആസ്ത്മയുള്ളവര്‍ കടുകെണ്ണ നെഞ്ചില്‍ തടവുന്നത് നല്ലതാണ്. കടുകിട്ട് തിളപ്പിച്ച വെള്ളത്തില്‍ ആവി കൊള്ളുന്നത് വഴി മൂക്കടപ്പും ചുമയും ഇല്ലാതാകും. ദഹനം മെച്ചപ്പെടുത്താനും ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിക്കാനും ഉമിനീരിന്റെ ഉത്പാദനം കൂട്ടാനും കടുക് പ്രയോജനപ്രദമാണ്.
ചര്‍മ്മ സംരക്ഷണത്തിനും മുടി വളര്‍ച്ചക്കും കടുക് മികച്ചതാണ്. കടുകില്‍ അടങ്ങിയിരിക്കുന്ന ജീവകം എ, സി എന്നിവ ചര്‍മ്മത്തിന് തിളക്കമേകുകയും മുടിവളര്‍ച്ചയ്ക്കും സഹായിക്കുകയും ചെയ്യും.
Post Your Comments