ന്യൂഡല്‍ഹി: ദാമന്‍ ഡ്യൂ, ദാദ്ര നഗര്‍ ഹവേലി കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഒന്നാക്കൽ ബില്ലിന് ലോക്‌സഭ അംഗീകാരം നല്‍കി. കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ദാമന്‍ ആയിരിക്കും സംയുക്ത തലസ്ഥാനം. ജമ്മു കശ്മീര്‍ രണ്ടായതോടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം ഒന്‍പതായി മാറിയിരുന്നു. ഇനി അത് എട്ടായി കുറയും. ഭരണപരമായ സൗകര്യം കണക്കിലെടുത്താണ് പുതിയ തീരുമാനം.
ALSO READ: സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളുടെ പ്ലാൻഫണ്ട് കുറവ് വരുത്തില്ലെന്ന് ധനമന്ത്രി
ഓഗസ്റ്റ് മാസത്തിലാണ് ജമ്മു കശ്മീരിനെ ജമ്മു, ലാഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.
Post Your Comments