ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വാദ്രയുടെ ഭൂമി ഇടപാട് റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥന് ശനിദശ. റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫും റോബര്‍ട്ട് വാദ്രയും തമ്മിലുള്ള അനധികൃത ഭൂമി വില്‍പന റദ്ദാക്കിയ ഐഎഎസ് ഉദ്യോഗസ്ഥനെയാണ് സ്ഥലം മാറ്റം നല്‍കി ശിക്ഷിക്കുന്നത്. 28 വര്‍ഷത്തെ സര്‍വ്വീസിനുള്ളില്‍ 53ാമത്തെ ട്രാന്‍സഫറാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ അശോക് ഖേംകെയെയാണ് വീണ്ടും സ്ഥലം മാറ്റിയത്.
Read Also : റോബര്‍ട്ട് വാദ്രയ്ക്കെതിരെ സിബിഐ അന്വേഷണം
ശാസ്ത്ര സാങ്കേതിക വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് ഇരുന്നിരുന്ന അശോക് ഖേംകയെ ഹരിയാന സര്‍ക്കാരിന്റെ രേഖകള്‍ സൂക്ഷിക്കുന്ന ആര്‍ക്കൈവ്‌സ് ഡിപ്പാര്‍ട്ട്മെന്റിലേക്കാണ് സ്ഥലം മാറ്റിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഖേംകെ കായിക യുവജനക്ഷേമ വകുപ്പില്‍ നിന്ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ എത്തിയത്. ഭരണഘടനാ ദിനത്തിന് തൊട്ട് പിന്നാലെയാണ് സ്ഥലം മാറ്റമെന്നും തീരുമാനത്തില്‍ ആരെക്കെയോ സന്തോഷിക്കുന്നുണ്ടാവുമെന്നും അശോക് ഖേംകെ ട്വിറ്ററില്‍ പ്രതികരിച്ചു.
സത്യസന്ധതയ്ക്കുള്ള പ്രതിഫലം അപമാനമാണെന്ന് ബുധനാഴ്ച ട്വീറ്റില്‍ അശോക് ഖേംകെ കൂട്ടിച്ചേര്‍ക്കുന്നു. 2012ല്‍ വിവാദ ഭൂമി വില്‍പന റദ്ദാക്കിയതോടെയാണ് അശോക് ഖേംകെ വാര്‍ത്തകളില്‍ നിറയുന്നത്. 1991 ബാച്ചിലെ ഐഎസ് ഉദ്യോഗസ്ഥനാണ് അശോക് ഖേംകെ.
Post Your Comments