Latest NewsKeralaIndia

നാളെ യു.ഡി.എഫ് ഹര്‍ത്താല്‍

ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍

ഗുരുവായൂര്‍: പോലിസ് ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച്‌ ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നാളെ യു.ഡി.എഫ് ഹര്‍ത്താല്‍.യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.ഇന്ന് ചാവക്കാട് നടന്ന കോണ്‍ഗ്രസ്സ് മാര്‍ച്ചിന് നേരെ പോലിസ് ലാത്തിചാര്‍ജ്ജ് നടത്തിയിരുന്നു. ശബരിമല തീര്‍ത്ഥാടകരെയും ഗുരുവായൂര്‍ ക്ഷേത്രപരിസരവും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ ആര്‍ വി അബ്ദു റഹീം, കണ്‍വീനര്‍ കെ നവാസ് എന്നിവര്‍ അറിയിച്ചു.

‘ഇന്ത്യയില്‍ അഴിമതിയില്‍ വലിയ കുറവ് ‘, ഏറ്റവും കുറവ് അഴിമതി രേഖപ്പെടുത്തിയ സംസ്ഥാനങ്ങൾ ഇവ: 2019 ഇന്ത്യ അഴിമതി സര്‍വ്വെ റിപ്പോര്‍ട്ട് പുറത്ത്

നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച്‌ അയ്യപ്പഭക്തരേയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നൗഷാദ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിന് എതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തില്‍ അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button