![](/wp-content/uploads/2019/11/TOURIST-BUS.jpg)
കൊല്ലം : വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പ് സ്‌കൂള്‍ കോമ്പൗണ്ടില്‍ ടൂറിസ്റ്റ് ബസിന്റെ സാഹസിക ഡ്രൈവിംഗ. കാറിലും ബൈക്കിലും കുട്ടികളുടെ സാഹസിക പ്രകടനം.
കൊല്ലം കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മോട്ടോര്‍ വാഹന വകുപ്പിനെ ഞെട്ടിച്ച് നിയമലംഘനം നടന്നത്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഞായറാഴ്ചയാണ് സംഭവം. വിനോദയാത്രയ്ക്ക് പോകുന്നതിന് തൊട്ടുമുന്‍പാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് അഭ്യാസപ്രകടനം നടന്നത്. ടൂറിസ്റ്റ് ബസ് ഉപയോഗിച്ച് സ്‌കൂള്‍ വളപ്പില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികള്‍ ചുറ്റും കൂടി നില്‍ക്കുന്നതും കാണാം. ഇതില്‍ ഒരു കുട്ടി തനിക്ക് പേടിയാകുന്നതായി വിളിച്ചുപറയുന്നതും ദൃശ്യങ്ങളില്‍ കേള്‍ക്കാന്‍ സാധിക്കും.
Post Your Comments