KeralaLatest NewsNews

മുല്ലയ്ക്കൽ ചിറപ്പ് അലങ്കോലമാക്കാൻ പി.ഡബ്ല്യൂ.ഡിയുടെയും നഗരസഭയുടെയും ആസൂത്രിത നീക്കമെന്ന് ആരോപണം

ആലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ മുല്ലയ്ക്കൽ -കിടങ്ങാം പറമ്പ് ചിറപ്പ് ഉത്സവം തകർക്കുവാൻ PWD യും നഗരസഭയും നടത്തുന്ന ആസൂത്രിത നീക്കത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് ബി.ജെ.പി.ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജി. വിനോദ് കുമാർ പറഞ്ഞു. ഇടതു-വലതു മുന്നണികൾ ചില പ്രത്യേക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുവാനായി ഈ നീക്കം തുടങ്ങിയിട്ട് നാളുകൾ ഏറെയായി. അതിന്റെ ഭാഗമായാണ് മുല്ലയ്ക്കൽ ചിറപ്പ് നടക്കുന്ന അതെ സമയം തന്നെ ബീച്ച് ഫെസ്റ്റിവൽ എന്ന പേരിൽ കടപ്പുറത്ത് കാർണിവൽ കൊണ്ട് വന്നതും

ആലപ്പുഴയിൽ മറ്റു സമുദായങ്ങളുടെ ആരാധനാലയങ്ങളുടെ ഉത്സവസമയത്ത് ഈ സ്ഥല ലേലവും തർക്കവും ഇല്ല എന്നതും ഉത്സവ സമയത്താണ് ഈ തർക്കം ഇവർ കൊണ്ടുവരുന്നത് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണയും ഇതേ വിഷയത്തിന്റെ പേരിൽ നഗരസഭയും പൊതുമരാമത്തു വകുപ്പും തമ്മിൽ തർക്കം ഉണ്ടാക്കി നഗര വീഥികൾ ശുചിയാക്കാതെ മാലിന്യം റോഡിൽ കൂട്ടി ചിറപ്പിന്റെ ശോഭ കെടുത്തിയിരുന്നു. തുടർന്ന് ബി.ജെ.പി. -സംഘ പരിവാർ സംഘടനകൾ തെരുവുകൾ മാലിന്യങ്ങൾ നീക്കി വൃത്തിയാക്കുകയും തുടർന്ന് നഗരസഭയിലേക്ക് പ്രതിക്ഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

മുല്ലയ്ക്കൽ ക്ഷേത്ര ഗോപുരം നിൽക്കുന്ന സ്ഥലവും എതിരേൽപ്പാൽ ഉൾപ്പെടുന്ന സ്ഥലവും PWD റോഡ് വികസനത്തിന്റെ പേരിൽ അടയാളപ്പെടുത്തിയതും മുല്ലയ്ക്കൽ ക്ഷേത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഒരു കാലത്ത് ക്ഷേത്രത്തിന്റെ പേരിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഇന്നത്തെ റോഡും മറ്റ് പലരുടെയും ആരാധനാലയങ്ങളും നിലനിൽക്കുന്നത് എന്ന സത്യം വിസ്മരിച്ചാണ് ഈ പ്രവർത്തി. ആലപ്പുഴയുടെ സാംസ്കാരിക ഉത്സവമായ മുല്ലയ്ക്കൽ ചിറപ്പും ക്ഷേത്രവും തകർക്കാനുള്ള ഏതു നീക്കവും ബി.ജെ.പി. ശക്തമായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജി.മോഹനൻ, കെ.പി. സുരേഷ് കുമാർ മറ്റു മണ്ഡലം ഭാരവാഹികളായ എൻ.ഡി.കൈലാസ്, പി. കണ്ണൻ എന്നിവരും സംസാരിച്ചു.

shortlink

Post Your Comments


Back to top button