കൊച്ചി : സംസ്ഥാനത്തു ഇന്നും മാറ്റമില്ലാതെ സ്വർണ വില. പവന് 28,200 രൂപയിലും ഗ്രാമിന് 3,525 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച പവന് 160 രൂപയുടെ കുറവുണ്ടായ ശേഷമാണ് ഇന്ന് വില മാറ്റമില്ലാതെ നിൽക്കുന്നത്. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22 മുതൽ 25വരെ പവന് 28,360 രൂപയിലും ഗ്രാമിന് 3,545 രൂപയുമായിരുന്നു വില. ആഗോള വിപണിയിൽ സ്വര്‍ണ വില കുറഞ്ഞു. ഔണ്‍സിനു 1,460.05 ഡോളറാണു വില. ഒരു ഗ്രാം സ്വര്‍ണത്തിനു 46.94 ഡോളറും ഒരു കിലോഗ്രാം സ്വര്‍ണത്തിനു 46,941.70 ഡോളറുമാണ് വില.
സംസ്ഥാനത്തു നവംബർ 19തു മുതൽ 21വരെ പവന് 28,520 രൂപയിലും ഗ്രാമിന് 3,565 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. നവംബർ 18 നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,320 രൂപയും, ഗ്രാമിന് 3,540 രൂപയുമായിരുന്നു ഇതനുസരിച്ച് വില. 15-ാം തിയതി വെള്ളിയാഴ്ച്ച മുതൽ 17വരെ പവന് 28,440 രൂപയും, ഗ്രാമിന് 3,555 രൂപയുമായിരുന്നു വില. 14ആം തീയതി ഗ്രാമിന് 30 രൂപയും പവന് 240 രൂപയും വർദ്ധിച്ച് പവന് 28,520 രൂപയും, ഗ്രാമിന് 3,565 രൂപയുമായിരുന്നു വില. 13നു പവന് 80 രൂപ കൂടിയിരുന്നു. നവംബർ 12നു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞിരുന്നു. പവന് 28,200 രൂപയും, ഗ്രാമിന് 3,525 രൂപയുമായിരുന്നു വില. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
Also read : നഷ്ടത്തിൽ നിന്നും കരകയറി : ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ
നവംബർ എട്ടു മുതൽ നവംബർ 11വരെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. 28,320 രൂപയിലും, ഗ്രാമിന്3,540 രൂപയിലായിരുന്നു വ്യാപാരം നടന്നത്. നേരത്തെ ഇതായിരുന്നു നവംബർ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. നവംബർ നാലിനു ഗ്രാമിന് 10 രൂപയും,പവന് 80 രൂപയും കുറഞ്ഞിരുന്നു. ഇതനുസരിച്ച് ഗ്രാമിന് 3,590 രൂപയും, പവന് 28,720 രൂപയുമായിരുന്നു വില. ശേഷം നവംബർ ആറിന് പവന് 240ഉം,ഗ്രാമിന് 30ഉം കുറഞ്ഞ് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു വില. നവംബർ ഒന്ന് മുതൽ മൂന്ന് വരെ പവന് 28,800രൂപയും, ഗ്രാമിന് 3600 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.
സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 46.30 രൂപ എന്ന നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. എട്ടു ഗ്രാം വെള്ളിയ്ക്ക് 370.40 രൂപയും ഒരു കിലോഗ്രാം വെള്ളിയ്ക്ക് 46,300 രൂപയുമാണ് വില.
Post Your Comments