കൊച്ചി: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ജില്ലയില്‍ എടവനക്കാട് ഇല്ലത്ത്പടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:വൃദ്ധസദനം ആന്റ് ഡിമെന്‍ഷ്യ മുഴുവന്‍ സമയ പരിചരണ കേന്ദ്രത്തിലെ താമസക്കാരെ പരിചരിക്കുന്നതിന് താത്കാലിക ഫീമെയില്‍ നഴ്‌സിനെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്/ജി.എന്‍.എം പാസായിരിക്കണം. മുന്‍പരിചയമുളളവര്‍ക്ക് മുന്‍ഗണന. വയസ് 2019 ഒക്‌ടോബര്‍ ഒന്നിന് 25 വയസിനും 45 വയസിനും മദ്ധ്യേയായിരിക്കണം. താത്പര്യമുളളവര്‍ നവംബര്‍ 29-ന് രാവിലെ 10-ന് കാക്കനാട് കളക്ടറേറ്റിലുളള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.
Post Your Comments