സാന്‍ഫ്രാന്‍സിസ്‌കോ: വാവേയുടെ ഹാര്‍മണി ഓഎസ് പ്രവര്‍ത്തനമാരംഭിച്ചാല്‍ അത് ഗൂഗിള്‍ പോലുള്ള കമ്പനികളെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്റായ വാവേയുടെ സി.ഇ.ഒ. റെന്‍ ഷെങ്‌ഫെയ്. വാവേയ്ക്ക് അമേരിക്കന്‍ വിതരണക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പകരം വഴികള്‍ തേടേണ്ടതായി വരും. ആ സംവിധാനങ്ങള്‍ പാകതയിലെത്തിയാല്‍ പിന്നെ ഒരു തിരിച്ചുപോക്ക് ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: വാവേക്ക് നൽകിയ നിരോധന ഉത്തരവ് വൈകിപ്പിച്ചു; അമേരിക്കയുടെ നിരോധനത്തിൽ പതറി ചൈനീസ് കമ്പനി
അമേരിക്കന്‍ വിലക്കുകള്‍ തങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് വാവേ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഗൂഗിള്‍ ആന്‍ഡ്രോയിഡ് സേവനങ്ങളും പ്ലേ സ്റ്റോറും ജനപ്രിയ ആപ്ലിക്കേഷനുകളും വാവേ ഫോണുകള്‍ക്ക് വിലക്കിയ സാഹചര്യത്തില്‍ കമ്പനി കൂടുതൽ പ്രതിസന്ധി നേരിട്ടിരുന്നു.
Post Your Comments