Latest NewsNews

രാജ്യത്ത് ബലാത്സംഗങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്ത്രീകളാണ് അവസരം ഉണ്ടാക്കി കൊടുക്കുന്നത്.. വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍ : ‘മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്

ചെന്നൈ : രാജ്യത്ത് ബലാത്സംഗങ്ങളും പീഡനങ്ങളും വര്‍ധിക്കുന്നത് സ്ത്രീകള്‍ കാരണമെന്ന് വിവാദ പരാമര്‍ശവുമായി പ്രമുഖ സംവിധായകന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തില്‍ പുരുഷന്‍മാരെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന പാരാമര്‍ശവുമായാണ് നടനും സംവിധായകനുമായ ഭാഗ്യരാജ് പറഞ്ഞത്. ഇതോടെ ഈ പരാമര്‍ശം കടുത്ത വിവാദങ്ങള്‍ക്കാണ് ഇപ്പോള്‍ വഴിതെളിച്ചിരിക്കുന്നത്.

Read Also : ഉറ്റസുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ കണ്ണില്‍നോക്കാന്‍പോലും ഇപ്പോള്‍ ഞങ്ങള്‍ക്ക് പേടിയാണ്; അവരെന്ത് വിചാരിക്കുമെന്നാണ് സംശയം; പൊള്ളാച്ചി പീഡനത്തേക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

പൊള്ളാച്ചി പീഡനം പ്രമേയമാക്കി നിര്‍മിച്ച ‘കരുത്തുകള്‍ പതിവ് സെയ്’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു ഭാഗ്യരാജ് കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘പൊള്ളാച്ചി കൂട്ടബലാത്സംഗ കേസില്‍ ആണ്‍കുട്ടികള്‍ മാത്രമല്ല കുറ്റകാര്‍. പെണ്‍കുട്ടികളുടെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്താണ് ആണ്‍കുട്ടികള്‍ കുറ്റകൃത്യം നടത്തിയിരിക്കുന്നത്. സ്ത്രീകള്‍ അവസരമുണ്ടാക്കി കൊടുക്കുന്നത് കൊണ്ടാണ് പുരുഷന്‍മാര്‍ തെറ്റ് ചെയ്യുന്നതെന്നും ഭാഗ്യരാജ് പറഞ്ഞു’. ‘മൊബൈല്‍ ഫോണുകളുടെ വരവോടെ സ്ത്രീകള്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവിടെ സ്ത്രീകള്‍ അവസരം നല്‍കുന്നതുകൊണ്ടു മാത്രമാണ് ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. എല്ലായ്പ്പോഴും ആണ്‍കുട്ടികളെ മാത്രം കുറ്റപ്പെടുത്താന്‍ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി’.

shortlink

Related Articles

Post Your Comments

Related Articles


Back to top button