മെക്സിക്കോ സിറ്റി: ഐഎസിനെയും വെല്ലുന്ന ഭീകരതയാണ് മെക്സിക്കൻ ലഹിമരുന്നു മാഫിയകളെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ 90 ദിവസങ്ങളായി ഞാൻ ഇതിന്റെ പുറകിലാണ്. നിങ്ങൾക്കറിയാമല്ലോ, പ്രഖ്യാപനം അത്ര എളുപ്പമല്ല. പല പ്രക്രിയകളിലൂടെയും കടന്നു പോകാനുണ്ട്. നിലവിൽ മികച്ച രീതിയിലാണ് മുന്നേറ്റം. വൈകാതെ തന്നെ പ്രഖ്യാപനമുണ്ടാകും…’ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകളാണിത്. അദ്ദേഹം നടത്താനിരിക്കുന്ന ആ ‘വലിയ പ്രഖ്യാപനം’ രാജ്യാന്തര ലഹരിമരുന്നു കടത്തിലുണ്ടാക്കാൻ പോകുന്ന ആഘാതവും ചെറുതല്ല.
യുഎസിലെ മൻഹാറ്റനിലുള്ള ജയിലിൽ വാക്വീൻ ഗുസ്മാൻ ജീവപര്യന്തത്തിനൊപ്പം 30 വർഷവും തടവ് അനുഭവിക്കുമ്പോഴും സിനലോവ കാർട്ടലെന്ന കൊടും മാഫിയ സംഘത്തിന്റെ അടിവേരുകൾക്കു തെല്ലും ഇളക്കമില്ലെന്ന തിരിച്ചറിവിലാണ് പുതിയ പ്രഖ്യാപനമെന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മെക്സിക്കോയിലെ ലഹരിമരുന്നു രാജാവ് വാക്വീൻ ഗുസ്മാന്റെ സാമ്രാജ്യം യുഎസിലേക്കു വ്യാപിക്കാതിരിക്കാൻ അതിർത്തിയിൽ മതിൽ പണിയുമെന്നു ട്രംപ് പറഞ്ഞിരുന്നു. പ്രസിദ്ധ മാധ്യമപ്രവർത്തകൻ ബിൽ ഒ റെയ്‌ലിയുമായുള്ള അഭിമുഖത്തിലാണ് ട്രംപിന്റെ തുറന്നു പറച്ചിൽ.
Post Your Comments