KeralaLatest NewsNews

കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

പനമരം: കാര്‍ അപകടത്തില്‍ നിന്നും സബ് കളക്ടര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സബ് കളക്ടര്‍ വികല്‍പ് ഭരദ്വാജ് ആണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. വികല്‍പ് സഞ്ചരിച്ച കാര്‍ അഞ്ചാംമൈല്‍ ടൗണിനടുത്താണ് അപകടത്തില്‍പ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് സംഭവം.

കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയ കൊട്ടിയൂര്‍ കേളകം സ്വദേശികള്‍ സഞ്ചരിച്ച കാറിനുപിന്നിലാണ് സബ് കളക്ടറുടെ കാറിടിച്ചത്. കാറിനെ മറികടക്കാന്‍ ബൈക്ക് യാത്രികര്‍ ശ്രമിച്ചപ്പോള്‍ അപകടം ഒഴിവാക്കാന്‍ കൊട്ടിയൂര്‍ സ്വദേശികള്‍ പെട്ടെന്ന് ബ്രേക്കിട്ടു. ഇതോടെ തൊട്ടുപിന്നില്‍വന്ന സബ്കളക്ടര്‍ സഞ്ചരിച്ച കാറിടിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് ആര്‍.ടി.ഒ.യുടെ വാഹനത്തില്‍ സബ് കളക്ടര്‍ ക്യാമ്പ് ഹൗസിലേക്ക് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button