Devotional

ഭഗവാന്‍ ശിവനില്‍ നിന്നും പഠിക്കേണ്ട പാഠങ്ങള്‍……

ഹിന്ദു ആരാധന മൂര്‍ത്തിയാണ് ശിവന്‍. ദയയുടേയും ക്രോധത്തിന്റേയും പര്യായമായാണ് ശിവനെ നാം കണക്കാക്കുന്നത്. ഭക്ത വരപ്രസാദിനിയാണ് ശിവന്‍ എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട. ശത്രുസംഹാരമാണ് ശിവന്റെ ധര്‍മ്മം. പാവങ്ങളെ സംരക്ഷിക്കുകയും അറിവ് പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന ശിവന്‍ അര്‍ദ്ധനാരീശ്വരന്‍ എന്ന പേരിലും അറിയപ്പെടുന്നു. ശിവഭഗവാനില്‍ നിന്നും നമ്മള്‍ ധാരാളം കാര്യങ്ങള്‍ കണ്ടു പഠിക്കാനുണ്ട്. ശിവന്റെ ഓരോ അടയാളങ്ങളും എങ്ങിനെ നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം. ശിവന്റെ ജഡ നമ്മുടെ മനസ്സിന്റേയും ശരീരത്തിന്റേയും ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കും. നമുക്ക് നമ്മുടെ ലക്ഷ്യങ്ങളെ അതിന്റെ അന്ത്യത്തിലെത്തിക്കാനും നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കാനും ക്ഷമയോടെ കാര്യങ്ങളെ നേരിടാനുമാണ് ഭഗവാന്റെ ജഡ നമ്മളെ പഠിപ്പിക്കുന്നത്.

ശിവന്റെ തൃക്കണ്ണ് നമ്മുടെ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കണമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. അതായത് അസാധ്യമായത് ഒന്നുമില്ലെന്ന് നമ്മളെ ബോധ്യപ്പെടുത്തുകയാണ് ശിവന്റെ മൂന്നാം കണ്ണ്. ശിവന്റെ തൃശ്ശൂലം നമ്മെ മനസ്സ് നിയന്ത്രണ വിധേയമാക്കാന്‍ സഹായിക്കുന്നു. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഈഗോ, റ്റുള്ളവരെ ദ്രോഹിക്കാനുള്ള മനസ്സ് ഇവയെ എല്ലാം തുടച്ചു നീക്കുന്നു. ധ്യാന നിമഗ്നനായ ഭഗവാന്‍ നമ്മുടെ ഓരോ ദിവസത്തേയും എങ്ങനെ തുടങ്ങണം എന്നതിന്റെ പ്രതീകമാണ്. പ്രശ്‌നങ്ങളെ അതി ജീവിക്കാനും അതിനെ ധീരതയോടെ നേരിടാനുമാണ് ശിവന്‍ നമ്മളെ ധ്യാനത്തിലൂടെ പഠിപ്പിക്കുന്നത്. ഭസ്മധാരിയായ ശിവന്‍ നമ്മുടെ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ശരീരം നശിച്ചാലും ആത്മാവ് നിലനില്‍ക്കും എന്നതാണ് ഇതിലൂടെ വെളിവാകുന്നത്. ഒരിക്കലും ഒരു ശക്തിക്കും നമ്മളെ ദൈവവിശ്വാസമുണ്ടെങ്കില്‍ ഒരിടത്തും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നതാണ് ഇതിലൂടെ വെളിവാകുന്നത്.

ശിവന്റെ നീലനിറത്തിലുള്ള കണ്ഠം നമ്മുടെ അടക്കാനാവാത്ത ദേഷ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഒരിക്കലും അടക്കാനാവാത്ത നമ്മുടെ ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം എന്നതാണ് നീലകണ്ഠനിലൂടെ മനസ്സിലാകുന്നത്. ഭഗവാന്‌റെ ഡമരുകം പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ ആഗ്രഹങ്ങളെയാണ്. മനസ്സു വെച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലെന്നാണ് ഡമരുകം പറയുന്നത്. കൂടാതെ അസുഖങ്ങളെല്ലാം ജീവിതത്തിന്റെ ഭാഗമാണ് എന്നാണ് ഇതിലൂടെ വെളിവാകുന്നത്. ഗംഗ പ്രതിനിധാനം യ്യെുന്നത് നമ്മുടെ അറിവില്ലായ്മയെയാണ്. ആദ്യം നന്നായി ആഴത്തില്‍ പഠിച്ചതിനു ശേഷം പിന്നീട് പ്രവര്‍ത്തിക്കാനിറങ്ങുക എന്നതാണ് ഗംഗ പറയാതെ പറയുന്നത്. ശരീരത്തിലെ എല്ലാ ദുഷ്ചിന്തകളും ഇല്ലാതാക്കി നന്മയുള്ള മനസ്സോടു കൂടി പ്രവര്‍ത്തിക്കുക എന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. സര്‍പ്പം പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ കഴുത്തിനു ചുറ്റുമുള്ള ഈഗോയേയും അതിന്റെ ഫലമായി നമുക്ക് മാനസികമായും ശാരീരികമായും ഉണ്ടാവുന്ന പ്രശ്‌നങ്ങളേയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button