തിരുവനന്തപുരം: തൃപ്തി ദേശായി അടക്കമുള്ള യുവതികളുടെ ശബരിമല ദര്‍ശനം, രോഷത്തോടെ പ്രതികരിച്ച് മന്ത്രി എ.കെ.ബാലന്‍. തൃപ്തി ദേശായിയെ എന്നല്ല ഒരൊരറ്റ യുവതിയെയും ശബരിമലയില്‍ കയറ്റില്ലെന്ന് മന്ത്രി വ്യക്തമാക്കി.കേരളത്തിലുള്ള ഭക്തരായ സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നും ഭക്തര്‍ക്ക് ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
തൃപ്തി ദേശായിയും സംഘവും ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന അന്വേഷിക്കുമെന്നും ബാലന്‍ പറഞ്ഞു. സുപ്രീം കോടതി വിധിയില്‍ വ്യക്തത വരുത്താന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ല. കൊച്ചിയില്‍ ബിന്ദു അമ്മിണിക്ക് നേരെ നടന്ന ആക്രമം മനുഷ്യാവാകാശലംഘനം. ബിന്ദു തന്നെ വന്ന് കണ്ടിട്ടില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
Post Your Comments