കൊച്ചി: വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റ് കർഷകൻ മരിച്ചു. എറണാകുളം കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫ് (75) ആണ് മരിച്ചത്. പാട്ടത്തിനു നടത്തുന്ന ഏത്തവാഴത്തോട്ടത്തില്‍ സഹായിയോടൊപ്പം മരുന്ന് തളിക്കാന്‍ എത്തിയ ഔസേഫ് കൃഷിയിടത്തില്‍ നടന്നുനീങ്ങുന്നതിനിടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈന്‍ കഴുത്തില്‍ കുരുങ്ങി ഷോക്കേല്‍ക്കുകയായിരുന്നു. സഹായി ഉണങ്ങിയ മരക്കൊമ്പുപയോഗിച്ച് ലൈന്‍ വേര്‍പെടുത്തിയെങ്കിലും ഔസേഫ് അവശനിലയില്‍ വീഴുകയായിരുന്നു.
Post Your Comments