ദുബായ്: യുഎഇയില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ലഹരിമരുന്ന് വില്‍പ്പന നടത്തിയ അഞ്ചംഗ സംഘം പിടിയിൽ. അറബ് സ്വദേശികളായ അഞ്ചുപേരെ ദുബായ് പൊലീസാണ് പിടികൂടിയത്. സംഘം കൂടുതലായും വാട്സാപ്പ് ഉപയോഗിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടത്തി വന്നതെന്ന് ദുബായ് പൊലീസിലെ കുറ്റാന്വേഷണ വിഭാഗം അസിസ്റ്റന്‍റ് കമാന്‍ഡര്‍ മജ്-ജെന്‍ ഖലില്‍ ഇബ്രാഹിം അല്‍ മന്‍സൂരി അറിയിച്ചു. മറ്റൊരു രാജ്യത്ത് താമസിക്കുന്ന സംഘത്തലവന് ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പണം ഇവര്‍ കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments