Latest NewsKeralaNews

സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിന് മർദനമേറ്റു

കൽപ്പറ്റ : വയനാട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകിയ യുവാവിന് മർദ്ദനം. വൈത്തിരി സ്വദേശി ജോണിനാണ് മർദ്ദനമേറ്റത്. ജില്ലാ സെക്രട്ടറി പി. ഗഗാറിന്റെ മകന്റെ നേതൃത്വത്തിൽ വാഹനം മാറ്റിയിട്ടതുമായി ബന്ധപ്പെട്ട് മനപ്പൂർവ്വം പ്രശ്നമുണ്ടാക്കി മർദ്ദിച്ചുവെന്നുമാണ് പരാതി. വൈത്തിരി പഞ്ചായത്തംഗം എൽസിയും സിപിഎം പ്രവർത്തകരും സംഘത്തിൽ ഉണ്ടായിരുന്നുവെന്നു യുവാവ് ആരോപിക്കുന്നു. ജോണ് ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം ജോണിനെതിരെ പഞ്ചായത്തംഗം എൽസിയും പരാതിയുമയി രംഗത്തെത്തി.

Also read : ശബരിമല : ദേവസ്വം മന്ത്രിയുടെ പ്രസ്താവനക്കെതിരെ ബിന്ദു അമ്മിണി

വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഭാര്യ സക്കീനയുടെ മരണത്തിൽ പി. ഗഗാറിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പട്ടു വയനാട് എസ്പിക്ക് പരാതി നല്കിയിരുന്നു. ഭാര്യയുടെ മരണം കൊലപാതകമാണെന്നു കരുതുന്നു. അയൽവാസികളായ നാല് പേരെ സംശയമുണ്ടെന്നും പരാതിയിൽ പറയുന്നു. ഇവരുടെ വിവരങ്ങളും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button