കൊച്ചി : കളമശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊച്ചി കാന്‍സര്‍ റിസര്‍ച് സെന്ററിന്റെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞു വീണത്. 5 തൊഴിലാളികള്‍ക്കു പരുക്കേറ്റു. ധനു ബെഹ്റ, മനു ബഹ്റ, സമീര്‍ ബാല, കിച്ച മുത്തു, സുശാന്ത് എന്നിവര്‍ക്കാണു പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി 7.30 മണിയോടെയാണ് അപകടം.
കാന്‍സര്‍ ഗവേഷണ കേന്ദ്രത്തിന്റെ പോര്‍ട്ടിക്കോ 2000 ചതുരശ്ര അടി കെട്ടിടമാണ് ഇടിഞ്ഞു വീണത്. അപകടം പുറം ലോകത്തെ അറിയിക്കാതിരിക്കാനുള്ള കരാറുകാരന്റെ ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി. കലക്ടറേയും പൊലീസിനെയും വിവരമറിയിച്ചതും നാട്ടുകാരാണ്.
2020 ജൂലൈ 31 ന് മുന്‍പു നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണു സര്‍ക്കാര്‍ കരാറുകാരനു നിര്‍ദേശം നല്‍കിയിട്ടുള്ളത്.
Post Your Comments