ലണ്ടന്‍ : വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ . ജയിലിനുള്ളില്‍ വെച്ച് ഏത് നിമിഷവും മരണത്തിന് കീഴടങ്ങാമെന്നാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ചു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 60 ഡോക്ടര്‍മാര്‍ ഒപ്പിട്ട കത്ത് ബ്രിട്ടിഷ് ഹോം സെക്രട്ടറി പ്രീതി പട്ടേലിനു കൈമാറി. കത്തിന്റെ പകര്‍പ്പ് വിക്കിലീക്ക്സും പുറത്തുവിട്ടിട്ടുണ്ട്. അസാന്‍ജിനെ ജയിലില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റണമെന്നാണ് ആവശ്യം.
Read Also : ചാരവൃത്തി കേസ്, അസാന്‍ജിനെ യുഎസിന് കൈമാറുമോ; വാദം കേള്‍ക്കലിനായി മാസങ്ങള്‍ കാത്തിരിക്കണം
തെക്കുകിഴക്കന്‍ ലണ്ടനിലെ കുപ്രസിദ്ധമായ ബെല്‍മഷ് ജയിലിലാണ് അസാന്‍ജിനെ പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിനകത്തു നടക്കുന്ന കാര്യങ്ങളൊന്നും പുറത്തറിയാതെ അതീവ രഹസ്യമാക്കി സൂക്ഷിക്കുന്നതാണ് ഈ ജയില്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ അസാന്‍ജ് ഇവിടെയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ചു യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടുമില്ല.
ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കത്തയച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിഷാദരോഗം ഉള്‍പ്പെടെയുള്ള മാനസിക പ്രശ്‌നങ്ങള്‍ അസാന്‍ജിനെ അലട്ടുന്നുണ്ട്. പല്ലുകള്‍ക്കും പ്രശ്‌നമുണ്ട്. ചുമലിലെ വേദനയ്ക്കും ഇതുവരെ ചികിത്സ നല്‍കിയിട്ടില്ല.
കോടതിയില്‍ പിറുപിറുക്കുന്നതു പോലെയായിരുന്നു അസാന്‍ജിന്റെ സംസാരം. കോടതി നടപടികളൊന്നും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം ജഡ്ജിനോട് പറഞ്ഞു. ജയിലില്‍ ഒറ്റപ്പെടുത്തി തടവിലിട്ടിരിക്കുന്നതിനാല്‍ യുഎസിലേക്ക് നാടുകടത്തുന്നതുമായി ബന്ധപ്പെട്ട കേസ് വാദിക്കാന്‍ പോലും അശക്തനാണെന്നും പറഞ്ഞു.
കേസിനെ എങ്ങനെ നേരിടണമെന്ന് നിലവിലെ സാഹചര്യത്തില്‍ ജയിലില്‍ വച്ചു പഠിക്കാനാകുന്നില്ല. താന്‍ എഴുതി സൂക്ഷിച്ചതൊന്നും ലഭിക്കുന്നില്ല. തികച്ചു അന്യായമാണ് കാര്യങ്ങള്‍. ഇപ്പോള്‍ എവിടെയാണോ അവിടെ കാര്യങ്ങളെല്ലാം ഏറെ ബുദ്ധിമുട്ടാണെന്നും തടവുജീവിതത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
യുഎസ് ഒളിപ്പിച്ച രഹസ്യങ്ങള്‍ ലോകത്തിനു മുന്നില്‍ തുറന്നുകൊടുത്ത വിക്കിലീക്ക്‌സിന്റെ സ്ഥാപകനാണ് ജൂലിയന്‍ അസാന്‍ജ്
Post Your Comments