സ്‌ട്രോബറി മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇഷ്ടപ്പെടുന്ന പഴങ്ങളില്‍ ഒന്നാണ്. ആന്റി ഓക്‌സിഡന്റ് ഘടകങ്ങളാല്‍ സമ്ബന്നമായ ഈ പഴം നമ്മുടെ സൌന്ദര്യ സംരക്ഷണത്തിനു ഉത്തമമാണ്. നിങ്ങളുടെ ചര്‍മത്തെ മൃദുലവും സുന്ദരവുമാക്കാന്‍ സ്‌ട്രോബറി സഹായിക്കും.
മുഖക്കുരു തടയാന്‍ കുറച്ചു സ്‌ട്രോബറി മതി. ഏതാനും സ്‌ട്രോബറി എടുത്ത് നീര് പിഴിഞ്ഞെടുക്കുക. അതിലേക്ക് ഫ്രഷ് ക്രീമും ഒരു ടേബിള്‍ സ്പൂണ്‍ തേനും ചേര്‍ക്കുക. ഇവ നന്നായി സംയോജിപ്പിക്കുകയും മുഖത്തും കഴുത്തിലും 15 മുതല്‍ 20 മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. പിന്നീട് ഇളം ചൂട് വെള്ളത്തില്‍ കഴുകി കളയുക. ഇവ തയാറാക്കി വായു കടക്കാത്ത പാത്രങ്ങളില്‍ സൂക്ഷികുകകയും ചെയ്യാം. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉപയോഗിച്ചാല്‍ ചര്‍മത്തില്‍ മാറ്റം കാണും.
ഒരു ടേബിള്‍ സ്പൂണ്‍ കൊക്കോ പൊടിയും സ്‌ട്രോബറി നീരും ജൈവ തേനും കൂട്ടിച്ചേര്‍ക്കുക. ശേഷം മുഖത്ത് പത്ത് മിനിറ്റ് വരെ തേച്ചുപിടിപ്പിക്കുക. ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. മുഖ ചര്‍മത്തിന് മൃദുത്വവും മയവും ലഭിക്കും.
നിരന്തരം യാത്ര ചെയ്യുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ചര്‍മ്മം വരണ്ട് പരുക്കന്‍ ആകുന്നത്. കൂടാതെ കൂടുതല്‍ നേരം സൂര്യപ്രകാശം ഏല്‍ക്കുന്നതുംഅന്തരീക്ഷ മലിനീകരണവും ചര്‍മത്തിന് മങ്ങല്‍ ഏല്‍ക്കാനും കേടുപാടുകള്‍ സംഭവിക്കാനും വഴിവെക്കും. ഏത് കാലാവസ്ഥയിലും ഇത് സംഭവിക്കാം. ഇതിനും പരിഹാരം സ്‌ട്രോബറി. രണ്ട് ടേബിള്‍ സ്പൂണ്‍ സ്‌ട്രോബറിയുടെ നീരും ചെറുനാരങ്ങാ നീരും ചേര്‍ത്തുള്ള മിശ്രിതം തയാറാക്കുക. മിശ്രിതം വിരല്‍ ഉപയോഗിച്ച് മുഖം വട്ടത്തില്‍ നന്നായി തടവുക. എട്ട് മുതല്‍ പത്ത് മിനിറ്റ് വരെ ഇങ്ങനെ ചെയ്യുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ മുഖത്തിന് തിളക്കം വര്‍ധിക്കും.
Dailyhunt
Leave a Comment