കാസര്‍കോട്: കാസര്‍കോടിന്റെ സാംസ്‌കാരിക പെരുമ വിളിച്ചോതുന്ന കൊടിമരം ഉയർന്നപ്പോൾ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ആയിരങ്ങള്‍ അണിനിരന്ന വര്‍ണാഭമായ ഘോഷയാത്രയോടെയാണ് കൊടിമരം ഉയർത്തിയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കൊടിമരം സ്ഥാപിച്ചത്. മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനിതകളുടെയും പുരുഷന്‍മാരുടെയും ചെണ്ടമേളം, ബാന്റ് മേളം, പ്രച്ഛന്നവേഷങ്ങള്‍, ബൈക്ക് റാലി തുടങ്ങിയവ ഘോഷയാത്ര വര്‍ണാഭമാക്കി. ഗിന്നസ് റെക്കോര്‍ഡ് നേടിയ ബ്രെയിന്‍ സൈക്കിള്‍ റാലി കൗതുകമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് കൊടിമരത്തെ വരവേറ്റത്.
ALSO READ: വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; ബത്തേരി സർവജന സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും
കാഞ്ഞങ്ങാട് വാഴുന്നോരൊടി സ്വരലയയുടെ നേതൃത്വത്തില്‍ ഇരുപതിലേറെ കലാകാരന്‍മാര്‍ രണ്ടാഴ്ചയോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഒന്‍പത് മീറ്റര്‍ ഉയരത്തിലുള്ള കൊടിമരം പൂര്‍ത്തിയാക്കിയത്.
Post Your Comments