മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെൻസെക്‌സ് എക്കാലത്തേയും ഉയർന്ന നിലവാരത്തിലെത്തി. 529.82 പോയിന്റ് ഉയർ്ന്ന് 40,889.23ലും, നിഫ്റ്റി 159.40 പോയിന്റ് ഉയർന്നു 12,073.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1384 ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ 1088 ഓഹരികൾ നഷ്ടത്തിലായിരുന്നു. ലോഹം, വാഹനം, ബാങ്ക്, ഫാർ്മ, ഐടി, അതിവേഗം വിറ്റഴിയുന്ന ഉത്പന്നങ്ങൾ എന്നീ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
Also read : ജിഎസ്ടി റിട്ടേണ്‍ : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം
നേട്ടത്തോടെയായിരുന്നു ഇന്ന് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 200 ലേറെ പോയിന്റ് ഉയര്‍ന്ന് 40,561 പോയന്റിലും നിഫ്റ്റി 1,975 പോയിന്റിലുമായിരുന്നു വ്യാപാരം പുരോഗമിച്ചത്.റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, വേദാന്ത തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്.ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യോപ് ഓഹരികളുടെ നേട്ടം 0.4 ശതമാനത്തോളം ഉയർന്നു. വിപ്രോ, ബ്രിട്ടാനിയ, ബജാജ് ഓട്ടോ, സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഒഎന്‍ജിസി,എച്ച്സിഎല്‍ ടെക്, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
Post Your Comments