Latest NewsNewsIndiaBusiness

ജിഎസ്ടി റിട്ടേണ്‍  : ആറുമാസത്തിലധികമായി സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടിക്കൊരുങ്ങി കേന്ദ്രം 

തിരുവനന്തപുരം :  ആറുമാസത്തിലധികമായി ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കെതിരെ കർശന നപടി. അനുവദിച്ചിരുന്ന  സമയപരിധി ഇന്ന് അവസാനിക്കുന്നതോടെ ആറ് മാസത്തിലധികമായി റിട്ടേൺ സമർപ്പിക്കാത്തവരുടെ രജിസ്ട്രേഷൻ റദ്ദാക്കാനാണ് ഇപ്പോൾ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര ജിഎസ്ടി നിയമത്തിലെ ഇരുപത്തൊന്‍പതാം വകുപ്പിന് കീഴിലായാണ്   രജിസ്ട്രേഷൻ വൈകിച്ച വ്യാപാരികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ തീരുമാനിച്ചത്.

Also read : ഇന്ത്യയില്‍ ഒയോയ്ക്ക് വന്‍ തിരിച്ചടി : ഒയോയുമായുള്ള കരാര്‍ റദ്ദാക്കി 700 ഹോട്ടലുകള്‍

അതേസമയം റിട്ടേണ്‍ കൃത്യമായി അടക്കാത്തവരിൽ നിന്ന് 5000 രൂപ വരെ പിഴ ഈടാക്കാൻ   സംസ്ഥാന ചരക്കുസേവന നികുതി വകുപ്പും തീരുമാനിച്ചു. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 71 ശതമാനം വ്യാപാരികളും ഒക്ടോബർമാസത്തെ GSTR-3B സമർപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കേരളത്തിൽ മൊത്തം 3.53 ലക്ഷം രജിസ്റ്റേര്‍ഡ് വ്യാപാരികളാണ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button