ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തുന്നു; അടുത്തമാസം സര്‍വ്വജന സ്‌കൂള്‍ സന്ദര്‍ശിക്കും

വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതിയും അദ്ദേഹം വിലയിരുത്തിയേക്കും.

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എം.പി ഡിസംബര്‍ ആദ്യ ആഴ്ച വയനാട്ടിലെത്തും. കൂടാതെ 5, 6, 7 തിയതികളില്‍ രാഹുല്‍ വയനാട്ടില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുമെന്നും റിപ്പോർട്ട്. അതെ സമയം വയനാട് എംപി രാഹുൽ ഗാന്ധി മണ്ഡലത്തിൽ വരാത്തതിന് വലിയ വിമർശനങ്ങൾ ആണ് നേരിടുന്നത്..വയനാട്ടില്‍ ക്ലാസ് മുറിയില്‍ വെച്ച്‌ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച പശ്ചാത്തലത്തില്‍ മണ്ഡലത്തിലെ സ്‌കൂളുകളുടെ സ്ഥിതിയും അദ്ദേഹം വിലയിരുത്തിയേക്കും.

70,000 കോ​ടി​യു​ടെ അ​ഴി​മ​തി​ക്കേ​സു​ക​ള്‍ എ​ഴു​തി​ത്ത​ള്ളിയെന്ന വ്യാജ വാർത്തക്കെതിരെ ആന്റി കറപ്‌ഷൻ ബ്യുറോ, വാർത്ത തിരുത്തി ദേശീയ മാധ്യമം

കോണ്‍ഗ്രസ് ബൂത്തു പ്രവര്‍ത്തകരുടെ യോഗത്തിലും എം.പി സംബന്ധിക്കും.അതിനിടെ, വയനാട് എം പിയെ കാണാനില്ലെന്ന് കാണിച്ച്‌ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു.

Share
Leave a Comment