Latest NewsIndiaNews

അഭയാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത : അഭയാര്‍ത്ഥികള്‍ക്ക് അനുകൂല തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി . മുഴുവന്‍ അഭയാര്‍ഥികള്‍ക്കും ഭൂമി പതിച്ചുനല്‍കുമെന്ന് മമത ബാനര്‍ജി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെയും സ്വകാര്യ ഉടമസ്ഥതയിലുമുളള ഭൂമിയിലെ കോളനികള്‍ നിയമവിധേയമാക്കുമെന്നും മമത അറിയിച്ചു.

Read Also : റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് വീടുമായി റെഡ് ക്രസന്റ് സൊസൈറ്റി

കേന്ദ്രസര്‍ക്കാര്‍ ഭൂമിയിലടക്കം ഒട്ടേറെ കോളനികളുണ്ടെന്നും അവരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് അനുവദിക്കാനാകില്ലെന്നും മമത പറഞ്ഞു. അവര്‍ക്ക് ഭൂമി ഉടമാവകാശം നല്‍കാന്‍ സര്‍ക്കാര്‍ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ കേന്ദ്രം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കുകയാണ് ചെയ്യുന്നതെന്നും മമത ബാനര്‍ജി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ അധീനതയിലുളള ഭൂമിയിലെ 94 കോളനികള്‍ നിയമവിധേയമാക്കിയിരുന്നുവെന്നും മമത ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button