മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി സര്‍ക്കാര്‍ രൂപീകരണ വിഷയത്തില്‍ സുപ്രീംകോടതി വിധി പറയാനിരിക്കെ എം.എല്‍.എമാരെ അണിനിരത്തി എന്‍.സി.പി-കോണ്‍ഗ്രസ്-ശിവസേന സഖ്യം. സംയുക്ത യോഗം സാന്താക്രൂസ് ഈസ്റ്റിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് നടന്നത്. 162 എം.എല്‍.എമാരെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു യോഗം എന്ന് ഇവർ അവകാശപ്പെട്ടെങ്കിലും 137 എംഎൽഎ മാർ മാത്രമാണ് യോഗത്തിൽ പങ്കെടുത്തതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഒടുവിൽ രാഹുൽ ഗാന്ധി വയനാട്ടില്‍ എത്തുന്നു; അടുത്തമാസം സര്‍വ്വജന സ്‌കൂള്‍ സന്ദര്‍ശിക്കും
എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ, സുപ്രിയ സുലെ എം.പി, മകന്‍ ആദിത്യ താക്കറെ അടക്കമുള്ളവര്‍ പങ്കെടുത്തു.സഖ്യത്തെ പിന്തുണക്കുന്ന 162 എം.എല്‍.എമാരെ ഒരുമിച്ച് അണിനിരത്തുമെന്നും മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് നേരിട്ടു വന്ന് എല്ലാം കാണാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്ത് വൈകീട്ട് ട്വീറ്റ് ചെയ്തിരുന്നു.
Post Your Comments