ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനെതിരെ ശിവസേന-എൻസിപി-കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുന്നു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുകുൾ റോത്തഗി, മുൻ അഡീഷണൽ സോളിസിറ്റർ ജനറൽ മണിന്തർ സിങ്, കപിൽ സിബൽ, അഭിഷേക് സിംഗ്‌വി എന്നിവർ കോടതിയിലെത്തി. വാദം ആരംഭിച്ചു.
NCP-INC-Shiv Sena petition in SC: Solicitor General Tushar Mehta to SC-Maharashtra Guv received letter of support from 54 NCP MLAs from Ajit Pawar on Nov22. The letter states that he (Ajit Pawar) is the head of NCP legislative party,&has signatures of 54 NCP MLAs supporting him. pic.twitter.com/y7NCpMzD3a
— ANI (@ANI) November 25, 2019
Solicitor General Tushar Mehta hands over to SC the original letter of Maharashtra Governor inviting BJP leader Devendra Fadnavis to form government in Maharashtra. https://t.co/pIw9bOD1gd
— ANI (@ANI) November 25, 2019
ഗവർണറുടെ തീരുമാനത്തിന്‍റെ പകർപ്പ് കൈയിലുണ്ടെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ തുഷാർ മേത്ത പറഞ്ഞു. 54 എം.എൽ.എമാരുടെ പിന്തുണ പ്രഖ്യാപിച്ചുള്ള അജിത് പവാറിന്‍റെ കത്ത് കോടതിയിൽ വായിക്കുന്നു. എൻസിപിയുടെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും കത്തില്‍ അവകാശപ്പെടുന്നു. എംഎൽഎമാരുടെ പട്ടികയും കത്തിനൊപ്പം നൽകിയിട്ടുണ്ട്. പുറത്തിറങ്ങി നടന്ന് പിന്തുണ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പാക്കേണ്ട കാര്യം ഗവര്‍ണര്‍ക്ക് ഇല്ല അതുകൊണ്ടാണ് സര്‍ക്കാര്‍ രൂപീകരണത്തിന് അനുമതി നൽകിയതെന്നു തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഉണ്ട്. രേഖകൾ വ്യാജമല്ല. പവാര്‍ കുടുംബത്തിലെ തര്‍ക്കങ്ങളാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഒരു പവാര്‍ അവിടെയും ഒരാൾ ഇവിടെയും ആണെന് ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടി ഹാജരായ മുകുൾ റോത്തഗി കോടതിയില്‍ വാദിച്ചു. ഇപ്പോഴത്തെ പ്രശ്നം മുഖ്യമന്ത്രിക്ക് ഇപ്പോൾ ഭൂരിപക്ഷം ഉണ്ടോ എന്നതാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചോദിച്ചപ്പോള്‍ . അത് വിശ്വാസ വോട്ടെടുപ്പിലൂടെ തെളിയിക്കണം. വിശ്വസ വോട്ടെടുപ്പ് നടത്തണം, പക്ഷെ അത് ഇത്ര ദിവസത്തിനുള്ളില്‍ എന്ന് നിർദേശിക്കാൻ ആവില്ലെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു.
Also read : മഹാരാഷ്ട്ര ബിജെപി സർക്കാർ: ഇന്നലെ രാത്രി വൈകി ദേവേന്ദ്ര ഫഡ്നവിസും, അജിത് പവാറും ചർച്ച നടത്തി
അവധിദിനമായ ഇന്നലെ ഹര്‍ജി പരിഗണിച്ച . ജസ്റ്റിസുമാരായ എന്‍.വി. രമണ, അശോക് ഭൂഷണ്‍, സഞ്ജീവ് ഖന്ന എന്നിവരുടെ ബെഞ്ച് വാദം കേട്ട ശേഷം, കേസ് ഇന്നത്തേക്ക് മാറ്റി വെക്കുകയും . സർക്കാർ രൂപീകരണത്തിനു ആധാരമായ,ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവിസ് നൽകിയ കത്തും, ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവർണർ നൽകിയ കത്തും ഹാജരാക്കാൻ നിര്‍ദേശിക്കുകയുമായിരുന്നു.
ഫഡ്‌നാവിസിനെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കുക,തങ്ങളുടെ സഖ്യത്തെ സർക്കാർ രൂപവത്കരണത്തിന് ക്ഷണിക്കാൻ ഗവർണർക്ക് നിർദേശം നൽകുക ശിവസേന-എൻ.സി.പി-കോൺഗ്രസ് സംയുക്ത ഹര്‍ജിയിലെ ആവശ്യങ്ങൾ.
Post Your Comments