KeralaLatest NewsNews

വനിത പോലീസുകാരെ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും : യുവാവ് പിടിയിൽ

തൃശൂർ: ഐപിഎസ് ഓഫീസർ ഉൾപ്പെടെയുള്ള വനിത പോലീസുകാരെ നിരന്തരം ഫോണിൽ വിളിച്ച് അസഭ്യവും അശ്ലീലവും, ഒടുവിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം തുമ്പ മരിയൻ എൻജിനീയറിങ് കോളജിനു സമീപം പുറമ്പോക്കിൽ ജോസ്(29) എന്നയാളാണ് അറസ്റ്റിലായത്.

സിറ്റി വനിത സ്റ്റേഷനിലെ ലാൻഡ് ഫോണിലേക്കു ആരോ നിരന്തരം വിളിച്ച് അസഭ്യം പറയുന്നതായി സിവിൽ പൊലീസ് ഓഫിസർമാർ പരാതി നൽകിയിരുന്നു. വനിത പോലീസുകാര്‍ ഫോൺ എടുക്കുമ്പോൾ അശ്ലീല സംഭാഷണവും,പുരുഷ പോലീസുകാരാണ് ഫോണെടുക്കുന്നതെങ്കിൽ അവരോട് കേട്ടാലറയ്ക്കുന്ന അസഭ്യ വിളിയുമായിരുന്നു പ്രതികരണം. തുടർന്ന് എസ് പി നടത്തിയ അന്വേഷണത്തിൽ സംസ്ഥാനത്തിന്റെ പലഭാഗത്തും ഐപിഎസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ ഫോണിലേക്ക് അശ്ലീലവിളി എത്തുന്നതായി മനസിലായി. ശേഷം ഇയാൾ പിടിയിലാവുകയായിരുന്നു.

Also read : മോഷണ കേസ് പ്രതി പതിനെട്ട് വര്‍ഷത്തിനു ശേഷം അറസ്റ്റില്‍

വർഷങ്ങൾക്കു മുൻപ് ഒളിഞ്ഞു നോട്ടത്തിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തതിന്റെ വിരോധത്തിലാണ് ഇയാൾ തെറിവിളി തുടങ്ങിയത്. പോലീസ് ഡയറിയിൽ നിന്നും മറ്റും വിവിധ പോലീസ് സ്റ്റേഷന‍ുകളിലെ നമ്പർ സംഘടിപ്പിച്ചു വിളിച്ചു നോക്കുകയായിരുന്നു രീതി. എടുക്കുന്നത് വനിതാ പോലീസുകാരാണെങ്കിൽ അവരോട് അശ്ലീലം പറയും. പിങ്ക് പോലീസ്, വനിതാ സ്റ്റേഷൻ, വനിത സെൽ തുടങ്ങിയ നമ്പറുകളിലും ഇയാൾ വിളിച്ചിരുന്നു. വനിതാ ഐപിഎസുകാരുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് അശ്ലീല വിഡിയോകൾ അയച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button