KeralaLatest NewsNews

വാളയാര്‍ കേസ് വിവാദം: സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റി

മറ്റൊരു പോക്സോ കേസിലെ ഇരയെ, പ്രതികൾക്കൊപ്പം അയക്കണമെന്ന് സിഡബ്യൂസി ചെയർമാനായിരിക്കെ എൻ രാജേഷ് നിർബന്ധിച്ചെന്ന നിർഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും ഇതിനൊപ്പം പുറത്തുവന്നിരുന്നു

പാലക്കാട്: സമൂഹം അംഗീകരിക്കാത്ത കേസുകളുടെ വക്കാലത്ത് വേണ്ടെന്ന് പാർട്ടി അംഗങ്ങളായ അഭിഭാഷകരോട് സി.പി.എം പാലക്കാട് ജില്ല കമ്മിറ്റിയുടെ താക്കീത്. വാളയാര്‍ കേസ് വിവാദമായ സാഹചര്യത്തിലാണ് പാർട്ടി അംഗങ്ങളായ അഭിഭാഷകർക്ക് കർശന നിയന്ത്രണവുമായി സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയത്. വാളയാർ കേസ് പോലെയുള്ള സാമൂഹ്യ പ്രാധാന്യമുള്ള സംഭവങ്ങളിൽ പ്രതികൾക്കായി സി പി എം അംഗങ്ങളായ അഭിഭാഷകർ വക്കാലത്തുകൾ ഏറ്റെടുക്കരുതെന്ന കർശന നിർദ്ദേശമാണ് ജില്ല കമ്മിറ്റി നൽകിയിരിക്കുന്നത്.

വാളയാർ കേസിലെ പ്രതിക്ക് വേണ്ടി സിഡബ്യൂസി മുൻ ചെയർമാനും, പാർട്ടി അംഗവുമായ എൻ രാജേഷ് ഹാജരായത് ദോഷം ചെയ്തെന്നാണ് സിപിഎം വിലയിരുത്തൽ. രാജേഷിന്റെ നിലപാട് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഒരുവിഭാഗം നേതാക്കൾ പറയുന്നു.

ALSO READ: വാളയാർ കേസ് : ജുഡീഷ്യൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു

അതേസമയം, മറ്റൊരു പോക്സോ കേസിലെ ഇരയെ, പ്രതികൾക്കൊപ്പം അയക്കണമെന്ന് സിഡബ്യൂസി ചെയർമാനായിരിക്കെ എൻ രാജേഷ് നിർബന്ധിച്ചെന്ന നിർഭയ കേന്ദ്രം അധികൃതരുടെ വെളിപ്പെടുത്തലും ഇതിനൊപ്പം പുറത്തുവന്നിരുന്നു. ഇതും വലിയ വിമർശനത്തിന് ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. ഈ സാഹചര്യത്തിലാണ് പാർട്ടി അഭിഭാഷകർ ഏറ്റെടുക്കുന്ന കേസുകളുടെ കാര്യത്തിൽ നിയന്ത്രമേർപ്പെടുത്താൻ സി പി എം തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button