KeralaLatest NewsNews

അത്താണി കൊലക്കേസിലെ പ്രധാന പ്രതികൾ അറസ്റ്റിൽ; പ്രതികളെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും

കൊച്ചി: അത്താണി കൊലക്കേസിലെ പ്രധാന പ്രതികളായ മൂന്നംഗ സംഘം അറസ്റ്റിൽ. കൊലപാതകം നടത്തിയ മൂന്നംഗ സംഘമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. വിനു വിക്രമൻ, ഗ്രിൻഡേഷ്, ലാൽ കിച്ചു എന്നിവരാണ് പിടിയിലായത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാറിലെത്തിയ ഗുണ്ടാസംഘം ബിനോയിയെ വെട്ടിയത്. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു ആക്രമണം. ഈ മാസം പതിനേഴിന് രാത്രി എട്ട് മണിയോടെയാണ് തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ മൂന്നംഗ സംഘം വെട്ടികൊലപ്പെടുത്തിയത്.

കുപ്രസിദ്ധ ഗുണ്ടാ സംഘമായ അത്താണി ബോയ്‍സ് എന്നറിയപ്പെടുന്ന കൊട്ടേഷൻ ഗ്രൂപ്പിലെ അംഗമായിരുന്നു കൊല്ലപ്പെട്ട ബിനോയ്‌. പത്തുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഗില്ലപ്പി എന്നറിയപ്പെടുന്ന ബിനോയ് ‘അത്താണി ബോയ്സ്’ എന്ന ഗുണ്ടാസംഘത്തിന് രൂപം കൊടുത്തത്. ഈ ഗുണ്ടാസംഘത്തിന്‍റെ മുന്‍ തലവനായിരുന്നു 34 -കാരനായ ബിനോയ്. കൊലപാതകശ്രമം, ലഹരിമരുന്ന് കടത്ത്, നിരവധി അതിക്രമങ്ങള്‍ എന്നിങ്ങനെ പ്രദേശവാസികളുടെ സ്ഥിരം തലവേദനയായിരുന്നു 12 പേരടങ്ങുന്ന ‘അത്താണി ബോയ്സ്’.

ALSO READ: കോട്ടയത്ത് റിട്ടയേർഡ് എസ്‌ഐയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം വഴിയിൽ രക്തത്തിൽ കുളിച്ച നിലയിൽ

ബിനോയിയുടെ കൊലപാതകത്തിലെ മുഖ്യപ്രതിയായ വിനു വിക്രമന്‍റെ ബന്ധുവായ നെടുമ്പാശ്ശേരി സ്വദേശിയെ ബിനോയിയുടെ സംഘാംഗങ്ങൾ ഭീഷണിപ്പെടുത്തിയതാണ് ഞായറാഴ്ച നടന്ന ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കാപ്പ നിയമപ്രകാരം ജില്ലക്കകത്ത് പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടുന്നയാളാണ് അത്താണി ബോയ്സിന്‍റെ ഇപ്പോഴത്തെ തലവന്‍ കൂടിയായ വിനു.

shortlink

Related Articles

Post Your Comments

Related Articles


Back to top button