ബത്തേരി: പരാതിയില്ലെന്നും പോസ്റ്റ് മോര്‍ട്ടം വേണ്ടെന്നും വ്യക്തമാക്കി ഷഹല ഷെറിന്‍റെ മാതാപിതാക്കൾ. പോസ്റ്റ് മോര്‍ട്ടം നടത്താതിരുന്നത് ഇപ്പോള്‍ ചുമത്തിയ വകുപ്പുകളെ ദുര്‍ബ്ബലമാക്കുമെന്നാണ് വിലയിരുത്തല്‍. രണ്ട് തവണ രക്ഷിതാക്കളെ സമീപിച്ചെങ്കിലും അവര്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. 304 എ വകുപ്പ് അനുസരിച്ച് മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പും ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയത്. രണ്ട് ആശുപത്രികളിലെയും രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍ ചികിത്സയിലെ വീഴ്ച തെളിയിക്കാന്‍ ഇതൊന്നും മതിയാകില്ലെന്നാണ് സൂചന.
Read also: പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം; സ്‌കൂൾ സന്ദർശിച്ച് ജില്ലാ ജഡ്ജിയും സംഘവും
എന്നാൽ മരണകാരണം തെളിയിക്കാന്‍ പോസ്റ്റ്മോര്‍ട്ടം ആവശ്യമാണ്. കോടതിക്ക് മുന്‍പാകെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ആണ് തെളിവ്. ഇന്‍ക്വസ്റ്റോ പോസ്റ്റ്മോര്‍ട്ടമോ ആവശ്യമില്ലെന്ന് ഷഹലയുടെ മാതാപിതാക്കൾ ആശുപത്രിയിലും പൊലീസിലും രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ട്. ഇതോടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ കേസ് ദുര്‍ബ്ബലമാകുമെന്നാണ് സൂചന.
Post Your Comments