റിയാദ് : സൗദിയില്‍ അടുത്ത വര്‍ഷം തൊഴിലാളികള്‍ക്ക് ശമ്പളവര്ധനയുണ്ടാകുമെന്ന് സൂചന. സ്വകാര്യ മേഖലയില്‍ അടുത്ത വര്‍ഷം ശരാശരി നാല് ശതമാനം ശമ്പള വര്‍ധനയുണ്ടാകുമെന്നാണ് സര്‍വേ ഫലം. രാജ്യത്തെ കമ്പനികളില്‍ ആഗോള കണ്‍സല്‍ട്ടന്‍സിയായ മര്‍സര്‍ നടത്തിയ പുതിയ സര്‍വേയാണ് ശമ്പള വര്‍ധനവ് വ്യക്തമാക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പവും തൊഴിലില്ലായ്മയും കുറയുമെന്നും സമ്പദ്ഘടന ശക്തമാകുമെന്നും സര്‍വേ പ്രവചിക്കുന്നു.
രാജ്യത്തെ ഹൈടെക് ഇന്‍ഡസ്ട്രികളിലാണ് ഏറ്റവും കൂടുതല്‍ വേതന വര്‍ധനവ് പ്രതീക്ഷിക്കുന്നത്. അടുത്ത വര്‍ഷം രാജ്യത്തെ കമ്പനികളില്‍ 4.5 ശതമാനത്തിന്റെ വേതന വര്‍ധനവാണ് കണ്‍സള്‍ട്ടന്‍സി പ്രവചിക്കുന്നത്. ഊര്‍ജ മേഖലയില്‍ മൂന്നേ ദശാംശം അഞ്ച് ശതമാനം വര്‍ധനവും സര്‍വേ വ്യക്തമാക്കുന്നു. സൗദി തൊഴിലുടമകളില്‍ വലിയൊരു വിഭാഗം ശമ്പള വര്‍ധനവിന് ഒരുങ്ങുന്നത് പ്രോല്‍സാഹന ജനകമായ കാര്യമാണെന്ന് മെര്‍സറിലെ കരിയര്‍ പ്രഡിക്ട് മേധാവി ബാസം സമാറ പറഞ്ഞു.
Post Your Comments