കൊൽക്കത്ത : ആര്‍എസ്‍പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലാണ് അന്തരിച്ചത്. ബംഗാളിൽ ദീർഘകാലം ജലസേചന- പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Also read : മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് പൊലീസുകാര്‍ കൊല്ലപ്പെട്ടു
2018 ഡിസംബറിലാണ് ക്ഷിതി ഗോസ്വാമി ആര്‍എസ്‍പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാകുന്നത്. ആർഎസ്പി ബംഗാൾ സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായി.ആർഎസ്പി സംസ്ഥാന കമ്മിറ്റി ക്ഷിതി ഗോസ്വാമിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി. സംസ്‌ക്കാര ചടങ്ങുകളിൽ എൻകെ പ്രേമചന്ദ്രൻ പങ്കെടുക്കും.
Post Your Comments