KeralaLatest NewsNews

ഗതാഗത നിയന്ത്രണത്തിന് ചീറ്റകള്‍ : ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കുന്നു : പുതിയ സംവിധാനത്തെ കുറിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം : ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പിലാക്കുന്നു . ഇനി മുതല്‍ ഗതാഗത നിയന്ത്രണത്തിന് ചീറ്റകള്‍ ഇറങ്ങും. പുതിയ സംവിധാനത്തെ കുറിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിച്ചു. നഗരത്തില്‍ ചീറ്റ എന്ന പേരില്‍ ആറ് പ്രത്യേക വാഹനങ്ങള്‍ അടുത്തയാഴ്ച ഇറക്കുമെന്നാണ് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചത്. ട്രാഫിക് നിയന്ത്രിക്കുന്നതിന് ആപ്പും നഗരത്തില്‍ കൊണ്ടുവരുമെന്ന് ഡിജിപി വ്യക്തമാക്കി. തലസ്ഥാന നഗരത്തില്‍ ഇപ്പോള്‍ 10 ലക്ഷത്തിലധികം വാഹനങ്ങളാണുള്ളത്. ഇത്രയും വണ്ടികള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ നഗരത്തിലില്ല.

Read Also : ഗതാഗത കുരുക്കുകളില്‍പ്പെടാതെ വഴികാട്ടാന്‍ ട്രാഫിക് പോലീസിന്റെ പുതിയ സംവിധാനം

1990 ലുള്ള അത്രയും എണ്ണം ട്രാഫിക് പൊലീസുകാര്‍ മാത്രമാണ് ഇപ്പോഴും നഗരത്തിലുള്ളത്. രാജ്യത്തെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന നഗരമായ തലസ്ഥാനത്തെ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി പൊലീസ് റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരുമായി ഡിജിപി കൂടിക്കാഴ്ച നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ട്രാഫിക് സംവിധാനം തലസ്ഥാനത്ത് നടപ്പാക്കാനാണ് ശ്രമമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button