വയനാട് ബത്തേരിയിലെ സര്‍വജന സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഷെഹല ഷെറിന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകരെ ഒന്നടങ്കം ആക്ഷേപിക്കരുതെന്ന് എഴുത്തുകാരന് റഫീഖ് അഹമ്മദ്. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകര്‍ക്കരുത്. തെറ്റുചെയ്തവരെ മാതൃകാപരമായി ശിക്ഷിക്കണം. അതിന്റെ പേരില്‍ ഒരു വര്‍ഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുതെന്ന് റഫീഖ് അഹമ്മദ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മോബ് ലിഞ്ചിങ്ങിന്റെ ഓൺലൈൻ രീതിയാണ് സമൂഹ മാധ്യമങ്ങൾ പിൻതുടരുന്നത്. ഞാനൊരു അദ്ധ്യാപകനല്ല. വർഗബോധമല്ല ഇതെഴുതാൻ കാരണം. പക്ഷെ ഒരു പാട് നല്ല അദ്ധ്യാപകരെ എനിക്കറിയാം. ഇന്നും ആ വംശം കുറ്റിയറ്റു പോയിട്ടില്ല. അവരുടെ ആത്മവീര്യം തകർക്കരുത്. മുന്നിലെത്തുന്ന രോഗികളെ എ ടി എം കൗണ്ടർ ആയി കാണുന്ന ഡോക്ടർമാരും വായ്പ അനുവദിച്ചു കിട്ടാൻ വരുന്ന നിസ്സഹായനെ കറവപ്പശുവായി കാണുന്ന ബാങ്കറും ന്യായമായ കാര്യങ്ങൾ നടത്തിക്കിട്ടാൻ വരുന്ന സാധാരണക്കാരന് എങ്ങനെ അതൊക്കെ നിഷേധിക്കാം എന്ന് ആലോചിക്കുന്ന, ഓരോ മനുഷ്യജീവിതത്തെയും ചുവപ്പുനാട കൊണ്ട് കെട്ടി വരിയാവുന്ന ഫയലുകൾ മാത്രമായി കാണുന്ന സാറന്മാരും അടുത്ത തെരഞ്ഞെടുപ്പിലെ വോട്ടിൽ മാത്രം കണ്ണുള്ള രാഷ്ട്രീയക്കാരനും നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷെ അങ്ങനെയുള്ളവർ മാത്രമേ ഉള്ളു എങ്കിൽ നമ്മൾ എന്നേ പ്രളയത്തിൽ മുങ്ങിപ്പോയേനെ. മിതത്വം പാലിക്കുക. ആത്മപരിശോധന നടത്തുകയും ചെയ്യുക. തെറ്റു ചെയ്തവർ മാതൃകാപരമായി ശിക്ഷിക്കപ്പെടട്ടെ. അതിന്റെ പേരിൽ ഒരു വർഗത്തെ ആകെ വെറുക്കപ്പെട്ടവരായി മുദ്രകുത്തരുത്.
https://www.facebook.com/rafeeq.ahamed.587/posts/10218294438765496
Post Your Comments