മുംബൈ•പാര്‍ട്ടി തലവന്‍ ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാകാത്തതിൽ മനംനൊന്ത് ഹാരാഷ്ട്രയിലെ വാഷിം ജില്ലയിൽ ഒരു ശിവസേന അനുഭാവി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശനിയാഴ്ച വൈകുന്നേരം മനോര ചൗക്കിലാണ് സംഭവം. മുംബൈയിൽ നിന്ന് 580 കിലോമീറ്റർ അകലെയുള്ള വാഷിമിലെ ഉമാരി ഗ്രാമവാസിയായ രമേശ് ബാലു ജാദവ് ചില ജോലികൾക്കായിയാണ് സ്ഥലത്തെത്തിയത്. മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തുവെന്ന വാർത്ത അറിഞ്ഞ് മദ്യപിച്ച ജാദവ് കൈയ്യിൽ നിരവധി മുറിവുകൾ ബ്ലേഡ് ഉപയോഗിച്ച് വരുത്തിയതായി ഡിഗ്രാസ് പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന്‍ പറഞ്ഞു.
ഒരു ട്രാഫിക് പോലീസുകാരൻ ജാദവ് ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കുന്നത് കണ്ട് അയാളുടെ അടുത്തേക്ക് ഓടിയെത്തി ആത്മഹത്യാ ശ്രമം തടഞ്ഞു.
തുടർന്ന് ജാദവിനെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇയാൾ മദ്യപിച്ചിരുന്നുവെന്നും മദ്യലഹരിയിലാകാം ആത്മഹത്യ ശ്രമമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
Post Your Comments