ന്യൂ ഡൽഹി : മഹാരാഷ്ട്ര സർക്കാർ രൂപീകരിക്കുവാൻ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണർ അനുമതി നൽകിയതിനെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നൽകിയ സുപ്രീം കോടതി നൽകിയ ഹർജി നാളത്തേക്ക് മാറ്റി. നാളെ 10:30നാണു കേസ് വീണ്ടും പരിഗണിക്കുക. ഗവർണർക്ക് നൽകിയ കത്തുകൾ ഹാജരാക്കാൻ നോട്ടീസ് നൽകി. കേന്ദ്ര സര്‍ക്കാരിനും ഗവര്‍ണര്‍ക്കുമാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സർക്കാർ രൂപീകരണത്തിനു ആധാരമായ,ഭൂരിപക്ഷം തെളിയിക്കാൻ ഫഡ്‌നാവിസ് നൽകിയ കത്തും, ഫഡ്‌നാവിസിനെ ക്ഷണിച്ച് ഗവർണർ നൽകിയ കത്തും ഹാജരാക്കാൻ നിർദേശിച്ചിട്ടുണ്ട്. അതിനാൽ മഹാരാഷ്ട്രയിൽ അടിയന്തിര വിശ്വാസ വോട്ടെടുപ്പ് ഉടൻ ഉണ്ടാകില്ല.
SC issues notice to Centre, Maharashtra Govt, Devendra Fadnavis&Ajit Pawar on Congress-NCP-Shiv Sena's plea. We request Solicitor General Tushar Mehta to produce relevant documents from Guv’s letter for inviting BJP to form govt & letter of support of MLAs by 10.30 am tomorrow. pic.twitter.com/Rt4LHAn0J0
— ANI (@ANI) November 24, 2019
ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കബില്‍ സിബലാണ് ശിവസേനയ്ക്കുവേണ്ടി ആദ്യം വാദം ആരംഭിച്ചത്. ഗവര്‍ണര്‍ മാറ്റു ചിലരുടെ നിര്‍ദേശ പ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നത്. ഇല്ലെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം അനുവദിച്ച നടപടി ചോദ്യം ചെയ്തുള്ള വാദമാണ് സുപ്രീംകോടതി കേൾക്കുന്നത്. രാഷ്ട്രപതി ഭരണം പിൻവലിച്ചതിന്‍റെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയപ്പോൾ അത് കോടതിക്ക് മുന്നിലുള്ള വിഷയം അല്ലെന്നു പ്രതികരിച്ചപ്പോഴാണ് ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം നൽകിയ ഗവര്‍ണറുടെ നടപടിയിലേക്ക് വാദം എത്തിയത്. കര്‍ണാടക വിധി കൂടി ചൂണ്ടിക്കാട്ടി ഇന്ന് തന്നെ ഭൂരിപക്ഷം തെളിയിക്കാൻ നിര്‍ദ്ദേശിക്കണമെന്നു കപിൽ സിബൽ ആവശ്യപ്പെട്ടു.
Also read : മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു
പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എൻസിപിക്കും കോൺഗ്രസിനും വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‍വി കോടതിയിൽ പറഞ്ഞു. എൻസിപിയുടെ പിന്തുണ അജിത് പവറിനില്ല. നിയമസഭാ കക്ഷി നേതൃ സ്ഥാനത്തുനിന്ന് മാറ്റിയിട്ടുണ്ട്. അജിത് പവാര്‍ നൽകിയ കത്ത് നിയമ വിരുദ്ധമാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനു അഭിഷേക് സിംഗ്‍വി വ്യക്തമാക്കി. അതോടൊപ്പം തന്നെ ഭൂരിപക്ഷം തെളിയിക്കേണ്ടത് നിയമസഭയിലാണ് , ഗവര്‍ണറുടെ മുന്നിലല്ല . കുതിര കച്ചവടത്തിന് അവരസം ഒരുക്കാതെ ഏത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം അഭിഭാഷകര്‍ വീണ്ടും ആവര്‍ത്തിച്ചു.
ബിജെപി എംഎൽഎമാര്‍ക്കും ചില സ്വതന്ത്ര എംഎൽഎമാര്‍ക്കും വേണ്ടി മുകുൾ റോത്തഗിയാണ് വാദിച്ചത്. അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന റോത്തഗി ചോദിച്ചപ്പോൾ അത് ചീഫ് ജസ്റ്റിസിന്റെ വിവേചനമാണെനായിരുന്നു മറുപടി. പറയുന്നതെല്ലാം സാങ്കേതിക കാര്യങ്ങൾ മാത്രമാണല്ലോ എന്നായിരുന്നു ബിജെപിയുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും അഭിഭാഷകരോട് കോടതി ചോദിച്ചത്.
Post Your Comments