KeralaLatest NewsNews

‘ഇത്രയും സമഗ്രമായ ഒരു കേന്ദ്രനിയമം ഉള്ളപ്പോള്‍ എന്തിനാണ് ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലൊരു സംസ്ഥാന നിയമം’- കുഞ്ഞാലിക്കുട്ടി

ഇന്‍ഡ്യാ ഗവണ്മെന്റ് 2010 ല്‍ പാസാക്കിയ Clinical Establishments (Registration and Regulation) Act 2010 കേരളം നടപ്പാക്കിയില്ല, പകരം സ്വന്തമായി Clinical Establishments (Registration and Regulation) Act 2017 നിയമസഭ പാസാക്കിയതിനെതിരെ കുഞ്ഞാലി കുട്ടിയെന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേന്ദ്ര നിയമത്തിലെ ഓരോ സെക്ഷനും വായിച്ചു നോക്കിയാലറിയാം, രാജ്യത്തെ ഏറ്റവും വിദഗ്ധരായ പ്രൊഫഷണലുകള്‍ കൂട്ടായി ആലോചിച്ചും ചര്‍ച്ച ചെയ്തും എവിഡന്‍സ് ബേസ്ഡ് ആയി ഉണ്ടാക്കിയ ഗൈഡ്ലൈനുകള്‍ ആണ് അവയെന്ന്. എഴുതിയ ആള്‍ക്കാരുടെ പേരുവിവരങ്ങളും റെഫറന്‍സുകളും രേഖകളിലുണ്ട്.

എന്നാല്‍ കേരളത്തിലെ നിയമം നോക്കണം. ആരോ എഴുതി വെച്ച കുറെ ബ്യുറോക്രാറ്റിക് വാചാടോപം മാത്രം. ഉണ്ടാക്കിയ ആളുകളുടെ പേരില്ല, റഫറന്‍സില്ല, ആശുപത്രികള്‍ എങ്ങനെ ക്‌ളാസിഫൈ ചെയ്യണം എന്നതിനെപ്പറ്റി ഒരു വ്യവസ്ഥയുമില്ല, ക്‌ളിനിക്കല്‍ ഗൈഡ്ലൈനുകള്‍ എന്നത് മിണ്ടിയിട്ടേയില്ലയെന്നും ഇദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രണ്ടു ദിവസമായി അവധിയിലായത് കാരണം സമയം കൊല്ലാൻ വേണ്ടി ഫേസ്‌ബുക്കിലെ തല്ലുകളിൽ പങ്കെടുത്തത് കൂടാതെ ഇന്ത്യയിലെ/കേരളത്തിലെ ആരോഗ്യസംബന്ധിയായ കുറച്ചു കാര്യങ്ങൾ മനസിലാക്കാനും വിനിയോഗിച്ചു.

രണ്ടു കാര്യങ്ങളാണ് പ്രധാനമായി മനസ്സിലാക്കാനായത്. ഒന്ന്, ഇൻഡ്യാ ഗവണ്മെന്റ് 2010 ൽ പാസാക്കിയ Clinical Establishments (Registration and Regulation) Act 2010 എന്നൊരു സംഭവമുണ്ടെന്നും കേരളം അത് നടപ്പാക്കിയില്ല, പകരം സ്വന്തമായി Clinical Establishments (Registration and Regulation) Act 2017 എന്നൊരു സംഭവം നിയമസഭ പാസാക്കി 2018 ഫെബ്രുവരി 21 ന് ഗവർണർ ഒപ്പുവെച്ചു നിയമമായെന്നും അറിഞ്ഞു. ഈ ആക്ടിൻ പ്രകാരം എല്ലാ സർക്കാർ/പ്രൈവറ്റ് ചികിത്സാ കേന്ദ്രങ്ങളും 2019 ജനുവരി 1 മുതൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു സർട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

2010 ൽ കേന്ദ്രസർക്കാർ പാസാക്കിയ നിയമത്തിന്മേൽ ആദ്യം ഉമ്മൻ‌ചാണ്ടി സർക്കാർ അടയിരുന്നു. പിന്നീട് വന്ന പിണറായി സർക്കാർ നിയമമുണ്ടാക്കി, പക്ഷെ ഒരു സുഹൃത്ത് പറഞ്ഞത് പോലെ, നിയമം ഉണ്ടോന്ന് ചോദിച്ചാലുണ്ട്, എന്നാൽ എന്താണ് ആ നിയമം മൂലം ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചാൽ മോളിലോട്ട് നോക്കിയിരിക്കേണ്ടി വരുന്ന തരം ഒരു നിയമം.

കേന്ദ്ര നിയമവും കേരള സർക്കാരിന്റെ ആക്ടും കമന്റിൽ ലിങ്ക് ചെയ്യുന്നുണ്ട്. വായിച്ചു നോക്കണം. കേന്ദ്രസർക്കാരിന്റെ ആക്ട് തികച്ചും സമഗ്രമാണ്. പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ഉള്ള ആരോഗ്യ സംരക്ഷണ നിയമങ്ങളോട് കിടപിടിക്കുന്ന ഐറ്റം. ആശുപത്രികൾ എങ്ങനെ ക്ളാസിഫൈ ചെയ്യണം, ഓരോ ക്ലാസിലും ഉള്ള ആശുപത്രികളുടെ ഇൻഫ്രാസ്ട്രക്ച്ചർ, മാൻപവർ, തുടങ്ങി കട്ടിലിന് വേണ്ട സ്‌പേസ് വരെയുള്ള മൈന്യൂട്ട് കാര്യങ്ങൾ വരെ വിശദമായി പ്രതിപാദിച്ചിട്ടുള്ള റിപ്പോർട്ട്. ഇത് കൂടാതെ ഒരുവിധപ്പെട്ട എല്ലാ സ്പെഷ്യാലിറ്റികൾക്കും അത്യാഹിത വിഭാഗത്തിനും ഫിസിയോതെറാപ്പിക്കും വരെ ഓരോ രോഗാവസ്ഥയ്ക്കും ഉള്ള ചികിത്സാ ഗൈഡ്‌ലൈനുകൾ വരെ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. ഇന്നലെ ചർച്ചാ വിഷയമായ പാമ്പ് കടിയുടെ ചികിത്സാ ഗൈഡ്‌ലൈൻ വരെ അതിലുള്ളതാണ് (ചർച്ച നടന്നപ്പോഴാണ് മനസിലാകുന്നത്, കേരളത്തിലെ സർക്കാരാശുപത്രിയിലെ ബഹുഭൂരിപക്ഷം ഡോക്ടർമാരും ഇങ്ങനൊരു ഗൈഡ്‌ലൈൻ ഉള്ളതായി അറിഞ്ഞിട്ടു പോലുമില്ലെന്ന്). കേരള സർക്കാർ ഈ ആക്ട് നടപ്പിലാക്കിയിട്ടില്ലാത്തതിനാൽ സർക്കാരിന്റെ കീഴിലുള്ള ഡോക്ടർമാർ ഈ ഗൈഡ്‌ലൈനുകൾ അനുസരിക്കണമോ എന്നതിനെപ്പറ്റി എനിക്കറിവില്ല.

കേന്ദ്ര നിയമത്തിലെ ഓരോ സെക്ഷനും വായിച്ചു നോക്കിയാലറിയാം, രാജ്യത്തെ ഏറ്റവും വിദഗ്ധരായ പ്രൊഫഷണലുകൾ കൂട്ടായി ആലോചിച്ചും ചർച്ച ചെയ്തും എവിഡൻസ് ബേസ്ഡ് ആയി ഉണ്ടാക്കിയ ഗൈഡ്‌ലൈനുകൾ ആണ് അവയെന്ന്. എഴുതിയ ആൾക്കാരുടെ പേരുവിവരങ്ങളും റെഫറൻസുകളും രേഖകളിലുണ്ട്.

എന്നാൽ കേരളത്തിലെ നിയമം നോക്കണം. ആരോ എഴുതി വെച്ച കുറെ ബ്യുറോക്രാറ്റിക് വാചാടോപം മാത്രം. ഉണ്ടാക്കിയ ആളുകളുടെ പേരില്ല, റഫറൻസില്ല, ആശുപത്രികൾ എങ്ങനെ ക്ളാസിഫൈ ചെയ്യണം എന്നതിനെപ്പറ്റി ഒരു വ്യവസ്ഥയുമില്ല, ക്ളിനിക്കൽ ഗൈഡ്‌ലൈനുകൾ എന്നത് മിണ്ടിയിട്ടേയില്ല!!

മനസ്സിലാകാത്ത ഒരു കാര്യം, ഇത്രയും സമഗ്രമായ ഒരു കേന്ദ്രനിയമം ഉള്ളപ്പോൾ എന്തിനാണ് ആർക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലൊരു സംസ്ഥാന നിയമം ഉണ്ടാക്കിയതെന്നാണ്. കേന്ദ്രനിയമം അഡോപ്റ്റ് ചെയ്താൽ എന്തായിരുന്നു കുഴപ്പമെന്നും മനസ്സിലായില്ല. അറിഞിടത്തോളം, വിരമിച്ചു പോയ ഒരു സ്വയം പ്രഖ്യാപിത ആരോഗ്യവിദഗ്ധന്റെ ഹാന്റിക്രാഫ്റ്റ് ആണ് ഇതെന്നാണ് കേൾക്കുന്നത്.

ചക്രം വീണ്ടും കണ്ടുപിടിക്കാൻ മെനക്കെടുന്നത് പോട്ടെയെന്ന് വെയ്ക്കാം. പക്ഷെ ഉണ്ടാക്കി വരുമ്പോ ചക്രം ഉണ്ടായില്ലെന്നതോ പോട്ടെ, ഉലക്ക ആയാൽ എന്ത് ചെയ്യും.

https://www.facebook.com/kunjaali.kerala/posts/1181999918658792

shortlink

Related Articles

Post Your Comments

Related Articles


Back to top button