തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പള പ്രതിസന്ധി. ശമ്പള വിതരണം വീണ്ടും തടസപ്പെട്ടു. ഫണ്ട് തികയാതെ വന്നതോടെയാണ് ശമ്പള വിതരണം തടസപ്പെട്ടത്. ഇനി 20 കോടിയോളം രൂപ ലഭിച്ചെങ്കിലെ വിതരണം പൂര്‍ത്തിയാകൂ.
Read Also : പ്രതിഷേധ സമരം വിഫലം : കെഎസ്ആര്‍ടിസിയില്‍ ശമ്പളം കിട്ടാതെ വലഞ്ഞ് ജീവനക്കാര്‍
വെള്ളി, ശനി ദിവസങ്ങളിലായി ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. നവംബര്‍ എട്ടിന് പകുതി ശമ്പളം കെഎസ്ആര്‍ടിസി വിതരണം ചെയ്തിരുന്നു. സര്‍ക്കാര്‍ നല്‍കിയ 15 കോടി രൂപയും, കളക്ഷനും ചേര്‍ത്തായിരുന്നു ഇത്. ബാക്കി ഈ മാസം 22 മുതല്‍ വിതരണം ചെയ്യും എന്നാണ് പറഞ്ഞിരുന്നത്.
22ന് ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്കല്‍ എന്നീ വിഭാഗങ്ങള്‍ക്ക് മാത്രമാണ് ശമ്പളം വിതരണം ചെയ്തത്. ദിവസേനയുള്ള കളക്ഷന്‍ തുകയാണ് ഇതിന് ഉപയോഗിച്ചത്. എന്നാല്‍ പണം തീര്‍ന്നതോടെ 23ന് ആര്‍ക്കും ശമ്പളം വിതരണം ചെയ്തില്ല.
Post Your Comments