
ചെറുതോണി: ഇടുക്കി അണക്കെട്ടിനു മുകളിലേക്ക് കാര്‍ ഓടിച്ചു കയറ്റിയ യുവാവിനെതിരെ കേസ്. ആലുവാ തോട്ടുമുഖം കടവത്ത് സജാസ് എന്ന യുവാവാണ് ഇന്നലെ രണ്ട് മണിയോടെ അണക്കെട്ടിന് മുകളിലേക്ക് കാർ ഓടിച്ചുകയറ്റിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. ചെറുതോണി അണക്കെട്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന കവാടം സന്ദര്‍ശകര്‍ക്ക് ഭാഗികമായി തുറന്നിരുന്ന സമയത്തായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് മൂന്നംഗ സംഘം അണക്കെട്ടിന്റെ മുകളിലേക്ക് കാർ ഓടിച്ചെത്തിയത്. പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. യുവാവിന് മാനസിക പ്രശ്‌നമുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments