കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ മാറ്റത്തെ കുറിച്ച് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. കേന്ദ്രത്തിലെ മോദി-അമിത് ഷാ കൂട്ട്കെട്ടിനെ അഭിനന്ദിച്ചാണ് വി.മുരളീധരന്റെ വാക്കുകള്‍. ഇരു നേതാക്കളുടേയും കൂട്ടുകെട്ട് ഒരു മാതൃകയാണെന്നും ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു മഹത്തായ കൂട്ടുകെട്ട് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവരുടെ കെമിസ്ട്രിയാണ് ബി.ജെ.പിയുടെ മുന്നേറ്റങ്ങള്‍ക്കു കാരണം എന്നും മുരളീധരന്‍ വ്യക്തമാക്കി.
Read Also : മഹാരാഷ്ട്ര ബി ജെ പി സർക്കാർ: പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയോഗിച്ചത് സവിശേഷാധികാരം
അതേസമയം വെല്ലുവിളികളെ അവസരമാക്കിയ നേതാവാണ് അമിത് ഷാ എന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഡോ. ശ്യമപ്രസാദ് മുഖര്‍ജി റിസേര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. അനിര്‍ബന്‍ ഗാഗുംലിയും ശിവാനന്ദ് ദ്വിവേദിയും ചേര്‍ന്നെഴുതിയ അമിത് ഷാ ആന്‍ഡ് ദി മാര്‍ച്ച് ഒഫ് ബി.ജെ.പി എന്ന പുസ്തകത്തെക്കുറിച്ച് ഇന്ത്യ ഇന്‍ ദി ഫ്യൂചര്‍ എന്ന സംഘടന ഒരുക്കിയ സംവാദത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ചാണക്യനാണ് അമിത് ഷായെന്ന് റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ചിദംബരേഷ് അഭിപ്രായപ്പെട്ടു. എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന സംവാദത്തില്‍ ഇന്ത്യ ഇന്‍ ദി ഫ്യൂച്ചര്‍ എന്ന സംഘടനയുടെ പ്രസിഡന്റ് ഡോ. പി. ബിജു അധ്യക്ഷത വഹിച്ചു. മുന്‍ ഡി.ജി.പി എം.ജി.എ രാമന്‍, ഭാരതീയ വിചാരണ കേന്ദ്രം ഉപാദ്ധ്യക്ഷന്‍ പ്രൊഫ. സി.ഐ. ഐസക്ക്, ഡോ. അനിര്‍ബന്‍ ഗാംഗുലി തുടങ്ങിയവര്‍ സംസാരിച്ചു.
Post Your Comments