Latest NewsNewsIndia

നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറി ഭീഷണി; നക്സലുകൾക്ക് ശക്തമായ താക്കീതുമായി കേന്ദ്ര പ്രതിരോധമന്ത്രി

പാണ്ഡു: ജാർഖണ്ഡിൽ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ നക്സലുകൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ആണ് നക്സലുകളെ താക്കീത് ചെയ്‌തത്‌. നക്സലുകൾ അക്രമം അവസാനിപ്പിക്കണം. ഇല്ലെങ്കിൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ബിശ്രംപുർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജാർഖണ്ഡിലെ ലതേഹർ പലാമോ ജില്ലകളിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ നാലു പൊലീസുകാരും ഒരു ബിജെപി പ്രവർത്തകനും ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ടിരുന്നു. ലോഹർ താഗ ജില്ലയിൽ അക്രമികൾ രണ്ടു മണ്ണുമാന്തിയന്ത്രങ്ങൾക്ക് തീയിടുകയും ചെയ്തു. ഈ മൂന്നു ജില്ലകളും ഉൾപ്പെടുന്ന ബിശ്രംപൂർ മണ്ഡലത്തിൽ നവംബർ 30നാണ് വോട്ടെടുപ്പ്. അതിനു മുന്നോടിയായി ചേർന്ന പ്രചാരണ യോഗത്തിലാണ് രാജ്നാഥ് സിങ്ങിന്റെ പ്രസ്താവന.

ALSO READ: റാം റാം മുഴങ്ങുന്നു: ശ്രീരാമജന്മ ഭൂമിയിലെ ക്ഷേത്ര നിര്‍മ്മാണം തടയാന്‍ ഒരു ശക്തിക്കും സാധിക്കില്ലെന്ന് രാജ്‌നാഥ് സിംഗ്

അക്രമികൾക്ക് ശക്തമായ മറുപടി നൽകും.’ രാജ്നാഥ് സിങ് പറഞ്ഞു. ‘നിരവധി ആക്രമണങ്ങള്‍ ഞാൻ ഇവിടെ കണ്ടു. എന്നാൽ,ബിജെപി സർക്കാര്‍ ഇത് അനുവദിക്കില്ല. സംസ്ഥാനത്ത് തോക്കുകൾ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല. കഴിഞ്ഞ അഞ്ചര വർഷത്തോളമായി കശ്മീരിൽ വലിയ ഭീകരാക്രമണമൊന്നും ഉണ്ടായില്ലെന്നും രാജ്നാഥ് സിങ് ഓർമിപ്പിച്ചു. അഞ്ച് ഘട്ടങ്ങളിലായി ഡിസംബർ 20 വരെയാണ് ജാർഖണ്ഡിൽ തിരഞ്ഞെടുപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button